ജമാഅത്തെ ഇസ്ലാമിയുമായി ധാരണ; കോൺഗ്രസും ആർ.ജെ.ഡിയും മറുപടി പറയണം -നഖ്വി
text_fieldsന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയടക്കമുള്ള തീവ്ര സംഘടനകളുമായി കോൺഗ്രസും ആർ.ജെ.ഡിയും ധാരണയിലാണെന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്വി. വിഷയത്തിൽ തേജസ്വി യാദവും കോൺഗ്രസും മറുപടി പറയണമെന്നും നഖ്വി ആവശ്യപ്പെട്ടു.
ഇത് രാഷ്ട്രീയമല്ല. രാഷ്ട്രസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും നഖ്വി കൂട്ടിച്ചേർത്തു. മതേതരരെന്നെ് സ്വയം വിളിക്കുന്ന കോൺഗ്രസ് തീവ്ര ആശയക്കാരെ സ്പോൺസർ ചെയ്യുകയാണ്. കേരളത്തിൽ മാത്രമല്ല, രാജ്യത്തുടനീളം ഇത്തരത്തിൽ സഖ്യമുണ്ടെന്നും നഖ്വി കൂട്ടിച്ചേർത്തു.
ഞങ്ങളോട് നിരവധി ചോദ്യങ്ങൾ ഉന്നയിക്കുന്ന കോൺഗ്രസ് ജമാഅത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് എന്നിവരോടുള്ള നിലപാട് വ്യക്തമാക്കണം. തീവ്ര ആശയക്കാരെ സംരക്ഷിക്കുന്നതിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ മത്സരത്തിലാണെന്നും നഖ്വി പറഞ്ഞു. ബി.ജെ.പി വക്താവ് ടോം വടക്കനും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
യു.എ.പി.എ ചുമത്തി ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പെൻറ കുടുംബം രാഹുൽ ഗാന്ധിയെ സന്ദർശിച്ചതും ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.