വാദ്രയെ കോമാളിയെന്ന് പരിഹസിച്ച് നഖ് വി
text_fieldsന്യൂഡൽഹി: എ.െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രയെ പരിഹസിച്ച ് ബി.ജെ.പി നേതാവ് മുഖ്താർ അബ്ബാസ് നഖ് വി. വാദ്രയെ കോമാളിയെന്ന് വിളിച്ചാണ് നഖ് വി പരിഹസിച്ചത്.
രാഹുലും പ്രിയങ ്കയും നടത്തുന്ന സർക്കസിലെ കോമാളിയാണ് വാദ്ര. ഇപ്പോൾ ആ കോമാളി പ്രത്യക്ഷപ്പെടുന്നു -നഖ് വി പറഞ്ഞു. വാദ്ര രാഷ്ട്രീ യത്തിൽ സജീവമാകാനുള്ള സാധ്യതയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കേന്ദ് രമന്ത്രി.
രാഷ്ട്രീയ പ്രവേശനം സൂചിപ്പിച്ച് വാദ്ര കുറിച്ച ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതിനായി ഞാൻ രാഷ്ട്രീയത്തിലിറങ്ങിയിരുന്നില്ല. രാഷ്ട്രീയത്തിൽ ഇറങ്ങുകയാണെങ്കിൽ എനിക്ക് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. എങ്കിൽ എന്തിന് ഇറങ്ങാതിരിക്കണം? ജനങ്ങളാണ് തീരുമാനിക്കേണ്ടത്.
യു.പിയിൽ വിവിധയിടങ്ങളിൽ മാസങ്ങളും വർഷങ്ങളുമെടുത്ത് പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്. ജനങ്ങൾക്കായി കൂടുതൽ എന്തെങ്കിലും ചെയ്യണമെന്ന തോന്നൽ അതുമൂലമുണ്ടായി. എന്നെക്കൊണ്ട് സാധിക്കുന്ന ചെറിയ മാറ്റങ്ങൾ ഉണ്ടാക്കണം. ഇത്രയും വർഷത്തെ പരിചയം പാഴാക്കിക്കളയരുത്.
നന്നായി ഉപയോഗിക്കണം. എെൻറ പേരിലുള്ള ആരോപണങ്ങൾക്കെല്ലാം അവസാനമായാൽ, ജനസേവനമെന്ന വലിയ പങ്ക് വഹിക്കാൻ തീരുമാനിച്ചേക്കും. എെൻറ പേരിലുണ്ടായിരുന്ന ആരോപണങ്ങളും അന്വേഷണങ്ങളുമെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്ന് ജനങ്ങൾ പറയും.
ഒരു ദശകത്തിലേറെയായി വിവിധ സർക്കാറുകൾ എെൻറ പിറകെയാണ്. രാജ്യത്തിെൻറ യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ എെൻറ പേര് ഉപയോഗിക്കുകയാണ്. ജനങ്ങൾ ഇൗ പരിപാടി മനസിലാക്കുകയും എനിക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ജനങ്ങൾ എനിക്ക് ബഹുമാനം നൽകുകയും നല്ല ഭാവി ആശംസിക്കുകയും ചെയ്യുന്നു - വാദ്രയുടെ പോസ്റ്റിൽ വിശദീകരിക്കുന്നു.
റോബർട്ട് വാദ്രയെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ക്ഷണിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാദ്രക്കായി പോസ്റ്ററുകൾ പതിച്ചത്. മെറാദാബാദ് ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചു ജയിക്കുവാൻ താങ്കളെ സ്വാഗതം ചെയ്യുന്നുവെന്നാണ് പോസ്റ്റർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.