മുഖ്താർ അബ്ബാസ് നഖ്‌വി ഉപരാഷ്ട്രപതി പദവിയിലേക്ക്?
text_fieldsന്യൂഡൽഹി: ബി.ജെ.പിയുടെ പ്രമുഖ ന്യൂനപക്ഷ മുഖവും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയുമായിരുന്ന മുഖ്താർ അബ്ബാസ് നഖ്‌വി രാജ്യസഭ കാലാവധി പൂർത്തിയാകുന്നതിനാൽ മന്ത്രിസ്ഥാനം രാജിവെച്ചതോടെ അദ്ദേഹം എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയാകുമെന്ന അഭ്യൂഹം ശക്തം. രാജ്യസഭ കാലാവധി വ്യാഴാഴ്ച അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പാണ് അദ്ദേഹം രാജി നൽകിയത്.
നഖ്‌വിയെ എൻ.ഡി.എ ഉപരാഷ്ട്രപതി സ്ഥാനാർഥിയാക്കുമെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നാലുപേരെയാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന. ഇവരെല്ലാം ന്യൂനപക്ഷ വിഭാഗക്കാരാണ്. നഖ്‌വിക്ക് പുറമെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ കേന്ദ്രമന്ത്രി നജ്മ ഹെപ്‌തുല്ല എന്നിവരെയാണ് ബി.ജെ.പി നേതൃത്വം മുസ്‍ലിം വിഭാഗത്തിൽനിന്ന് പരിഗണിക്കുന്നത്. സിഖ് സമുദായ പ്രാതിനിധ്യം എന്ന നിലയിൽ പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ പേര് ചര്‍ച്ചയിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് ചൊവ്വാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ജൂലൈ 19 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. പാര്‍ലമെന്റിൽ വ്യക്തമായ ഭൂരിപക്ഷം എൻ.ഡി.എക്കുള്ളതിനാൽ ഭരണകക്ഷിക്ക് വിജയം ഉറപ്പാണ്. എങ്കിലും സ്ഥാനാർഥിയെ നിര്‍ത്തി മത്സരം ഉറപ്പാക്കാനാണ് പ്രതിപക്ഷ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.