ഹജ്ജ് എംബാർക്കേഷൻ പോയൻറ് മാറ്റം അടുത്ത വർഷം പരിഗണിക്കും –മന്ത്രി നഖ്വി
text_fieldsന്യൂഡൽഹി: ഹജ്ജ് യാത്രയുടെ എംബാർക്കേഷൻ പോയൻറ് കൊച്ചിയിൽനിന്ന് കരിപ്പൂരിലേക്കു മാറ്റുന്ന കാര്യം അടുത്ത വർഷം പരിഗണിക്കുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. ഡൽഹിയിൽ നടന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദുകുഞ്ഞ് മൗലവി ഉന്നയിച്ച ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് വിമാനത്താവളത്തിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം കൊച്ചിയിലേക്കു മാറ്റിയ എംബാർക്കേഷൻ പോയൻറ് ഇക്കൊല്ലം അതേപടി തുടരുമെന്ന് മന്ത്രി പറഞ്ഞു. ജനസംഖ്യാനുപാതികമായി ഹജ്ജ് ക്വോട്ട അനുവദിക്കുന്ന രീതി മാറ്റി, അപേക്ഷകരുടെ എണ്ണത്തിന് ആനുപാതികമാക്കണമെന്ന കേരള ഹജ്ജ് കമ്മിറ്റിയുടെ നിർദേശം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. എന്നാൽ നയപരമായ തീരുമാനമാെണന്നിരിക്കേ, ഇൗ നിർദേശം നടപ്പാക്കുന്നതിന് തടസ്സങ്ങളുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിൽനിന്ന് 95,235 അപേക്ഷകളാണ് ഇക്കൊല്ലം ഹജ്ജിന് ലഭിച്ചത്. ഇന്ത്യയിലെ മൊത്തം അപേക്ഷകളിൽ നാലിലൊന്നും കേരളത്തിൽ നിന്നാണ്. ജനസംഖ്യാനുപാതികമായി 1,000 പേർക്ക് ഒരാൾ എന്ന കണക്കിലാണ് സംസ്ഥാനങ്ങളുടെ ക്വോട്ട നിശ്ചയിക്കുന്നത്. ഇൗ രീതി മാറ്റണമെന്നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെടുന്നത്.
ഇൗ വർഷത്തെ ഹജ്ജ് തീർഥാടന ഒരുക്കങ്ങൾ അവലോകനം ചെയ്യാനാണ് വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാന്മാരും എക്സിക്യൂട്ടിവ് ഒാഫിസർമാരും പെങ്കടുത്ത കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം നടന്നത്. കേരളത്തിൽ പരിശീലനത്തിെൻറ രണ്ടു ഘട്ടങ്ങൾ പൂർത്തിയായിരിക്കേ, സംസ്ഥാനത്തെ ഒരുക്കങ്ങൾ മാതൃകാപരമെന്ന് യോഗം വിലയിരുത്തി.
ഹജ്ജിന് പോകുന്ന മലയാളികളെ പ്രത്യേകമായി ഒരിടത്ത് പാർപ്പിച്ച് ഏകോപനം ഉറപ്പുവരുത്തുക, സൗജന്യ സേവനം നൽകുന്നതിന് പ്രവാസികൾക്ക് കൂടുതൽ പാസ് അനുവദിക്കുക, യാത്രക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധം ഹൈടെക് ബസുകൾ സർവിസ് നടത്തുക തുടങ്ങിയ ആവശ്യങ്ങൾ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ മുൻനിർത്തി ന്യൂനപക്ഷകാര്യ മന്ത്രിക്കും ജിദ്ദ കോൺസൽ ജനറലിനും ചെയർമാൻ തൊടിയൂർ മുഹമ്മദുകുഞ്ഞ് മൗലവി നിവേദനം നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.