Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2024 10:03 PM IST Updated On
date_range 13 March 2024 10:03 PM ISTമുക്താർ അൻസാരിക്ക് ജീവപര്യന്തം; ശിക്ഷ മൂന്ന് പതിറ്റാണ്ടു മുമ്പത്തെ കേസിൽ
text_fieldsbookmark_border
വാരാണസി: യു.പിയിലെ മാഫിയ ബന്ധമുള്ള രാഷ്ട്രീയക്കാരൻ മുക്താർ അൻസാരിക്ക് മൂന്ന് പതിറ്റാണ്ടു മുമ്പത്തെ വ്യാജ തോക്കു ലൈസൻസ് കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ച് വാരാണസി പ്രത്യേക കോടതി. രണ്ടു ലക്ഷം പിഴയും എം.പി-എം.എൽ.എ കോടതി ജഡ്ജി അവനിശ് ഗൗതം ചുമത്തി.
1990 ഡിസംബറിൽ ഗാസിപൂർ ജില്ലയിലെ മുഹമ്മദാബാദ് പൊലീസാണ് കേസെടുത്തത്. നിലവിൽ ബന്ദ ജയിലിൽ കഴിയുന്ന അൻസാരി വിഡിയോ കോൺഫറൻസിലൂടെയാണ് ഹാജരായത്. യു.പി, പഞ്ചാബ്, ന്യൂഡൽഹി ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായി ഇയാൾക്കെതിരെ അറുപതോളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story