മുക്താർ അൻസാരിയുടെ 10 കോടിയുടെ ബിനാമി സ്വത്ത് പിടിച്ചെടുത്തു
text_fieldsലഖ്നോ: ബിനാമി കേസിൽ ഉത്തർപ്രദേശിലെ ഗുണ്ടാത്തലവനും രാഷ്ട്രീയക്കാരനുമായ മുഖ്താർ അൻസാരിയുടെയും കുടുംബത്തിന്റെയും ലഖ്നോവിലെ 10 കോടിയുടെ സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ഗാസിപുരിലെ തൻവീർ സഹർ എന്ന സ്ത്രീയുടെ പേരിൽ രജിസ്റ്റർചെയ്ത ദാലിബാഗ് മേഖലയിലുള്ള സ്വത്താണ് പിടിച്ചെടുത്തത്. 10 കോടി വിപണി വിലയുള്ള സ്ഥലത്തിന് രജിസ്റ്റർ ചെയ്യുമ്പോൾ 76 ലക്ഷം രൂപയാണ് കണക്കാക്കിയിരുന്നത്.
യു.പിയിലെ ഗാസിപുർ ജില്ലയിൽ അൻസാരിയുടെ ബിനാമി ഗണേഷ് ദത്ത് മിശ്രയുടെ പേരിൽ രജിസ്റ്റർ ചെയ്തിരുന്ന 12 കോടിയുടെ സ്വത്ത് കഴിഞ്ഞ ഏപ്രിലിൽ ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു. മിശ്രയെ ചോദ്യംചെയ്യുകയും രേഖകൾ പരിശോധിക്കുകയും ചെയ്തപ്പോഴാണ് ദാലിബാഗിലെ ബിനാമി സ്വത്തിനെക്കുറിച്ച് വിവരം ലഭിച്ചത്. ഈ സ്ഥലം 2014ൽ ഗണേഷ് ദത്ത് മിശ്ര, അൻസാരിയും ഭാര്യ അഫ്സാനും മക്കളും ഉടമകളായ കമ്പനിയുടെ പേരിൽ പണയംവെച്ച് 1.60 കോടി വായ്പയെടുത്തിരുന്നു.
വായ്പ തിരിച്ചടച്ചശേഷം 2020ൽ ഈ സ്വത്ത് അൻസാരിയുടെ കുടുംബവുമായി ബന്ധമുള്ള തൻവീർ സഹറിന്റെ പേരിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു. സഹർ ആദായ നികുതി റിട്ടേൺ സമർപ്പിച്ചിരുന്നില്ല. ഇവർക്ക് ഈ സ്ഥലം വാങ്ങാനുള്ള വരുമാനവുമില്ലെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.