മുൻ അറ്റോണി കേന്ദ്രത്തിനെതിരെ, കോടതിക്ക് ആശ്ചര്യം
text_fieldsന്യൂഡൽഹി: ഇതുവരെ കേന്ദ്ര സർക്കാർ അഭിഭാഷകനായിരുന്ന മുകുൾ രോഹതഗി പ്രവാസി ഇന്ത്യൻ വ്യവസായിയായ ഡോ. ശംസീർ വയലിനുവേണ്ടി വെള്ളിയാഴ്ച സുപ്രീംകോടതിയിൽ സർക്കാറിനെതിരെ കടുത്ത വിമർശനമുന്നയിച്ചതിൽ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ ആശ്ചര്യം പ്രകടിപ്പിച്ചു. 2014 മാർച്ചിൽ ആദ്യമായി താൻ ഹാജരായ കേസാണിതെന്നും ഇപ്പോഴും അവിടെനിന്ന് ഒരടി സർക്കാർ മുന്നോട്ടുപോയിട്ടില്ലെന്നും മുകുൾ രോഹതഗി കുറ്റപ്പെടുത്തിയപ്പോൾ താങ്കളായിരുന്നില്ലേ ഇതുവരെ സർക്കാറിനൊപ്പമുണ്ടായിരുന്നെതന്ന് ഖെഹാർ ചോദിച്ചു.
വോട്ടവകാശം അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാർ ബോധപൂർവം കാലതാമസം വരുത്തുകയാണെന്ന് മുകുൽ രോഹതഗി വാദിച്ചു. അനാവശ്യമായി കേസ് നീട്ടിക്കൊണ്ടുേപാകുകയാണ് കേന്ദ്രം. ലളിതമായ പ്രകിയയിലൂടെ ചട്ടം മാത്രം ഭേദഗതിചെയ്താൽ മതി. ബാലറ്റ് വോട്ടിലൂടെ സായുധസേനയെ വോട്ടുചെയ്യാൻ കേന്ദ്ര സർക്കാർ ഇൗയിടെ ചട്ടം ഭേദഗതി ചെയ്തു. എന്നാൽ, പ്രവാസികളോട് മാത്രം നിങ്ങൾ ഇന്ത്യയിൽ വന്ന് വോട്ടുചെയ്യണമെന്ന് കേന്ദ്ര സർക്കാർ പറയുകയാണെന്നും അവരിൽ ഭൂരിഭാഗവും കേരളത്തിൽനിന്നുള്ളവരാണെന്നും രോഹതഗി വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.