അറ്റോണി ജനറൽപദവി ഏറ്റെടുക്കാൻ വിസമ്മതിച്ച് മുകുൾ രോഹത്ഗി
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ അടുത്ത അറ്റോണി ജനറലാകാനുള്ള കേന്ദ്രസർക്കാറിന്റെ വാഗ്ദാനം നിരസിച്ചതായി മുതിർന്ന അഭിഭാഷകനും മുൻ അേറാണി ജനറലുമായ മുകുൾ രോഹത്ഗി ഞായറാഴ്ച അറിയിച്ചു. തീരുമാനത്തിന് പ്രത്യേക കാരണങ്ങളില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
രോഹത്ഗിക്ക് എ.ജി സ്ഥാനം ഈ മാസം ആദ്യമാണ് കേന്ദ്രം വാഗ്ദാനം ചെയ്തത്. 2014 ജൂൺ മുതൽ 2017 ജൂൺവരെ രോഹത്ഗി എ.ജിയായിരുന്നു. പിൻഗാമിയായി 2017 ജൂലൈയിൽ വേണുഗോപാൽ നിയമിതനായി. 91കാരനായ കെ.കെ. വേണുഗോപാൽ സെപ്റ്റംബർ 30ന് പദവി ഒഴിയും. 2020ൽ കാലാവധി അവസാനിച്ചപ്പോൾ, പ്രായക്കൂടുതൽ ചൂണ്ടിക്കാട്ടി വേണുഗോപാൽ പദവിയിൽനിന്ന് ഒഴിവാക്കണമെന്ന് അഭ്യർഥിച്ചിരുന്നു. എന്നാൽ, തുടരാൻ അഭ്യർഥിച്ച സർക്കാർ കാലാവധി മൂന്ന് വർഷം നീട്ടിനൽകുകയായിരുന്നു. എന്നാൽ, രണ്ട് വർഷം മാത്രമാണ് അദ്ദേഹം തുടർന്നത്.
മുൻ ഡൽഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് അവധ് ബിഹാരി രോഹത്ഗിയുടെ മകനായ മുകുകൾ രോഹത്ഗി, എ.ബി. വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ 1999ൽ അഡീഷനൽ സോളിസിറ്റർ ജനറലായി നിയമിതനായി. തുടർന്ന് 2002ലെ ഗുജറാത്ത് കലാപക്കേസുകളിൽ ഗുജറാത്ത് സർക്കാറിനെ പ്രതിനിധാനംചെയ്ത് സുപ്രീംകോടതിയിൽ ഹാജരായ അദ്ദേഹത്തെ 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റപ്പോൾ എ.ജിയായി നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.