Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൃണമൂൽ കോൺഗ്രസ്​...

തൃണമൂൽ കോൺഗ്രസ്​ നേതാവ്​ മുകുൾ റോയ്​ രാജിവെച്ചു

text_fields
bookmark_border
mukul-roy
cancel

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസി​​​​െൻറ മുതിർന്ന നേതാവ്​ മുകുൾറോയി പാർട്ടിയിൽ നിന്നും രാജ്യസഭാംഗത്വത്തിൽ നിന്നും​ രാജി​െവച്ചു. മമത ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസി​​​​െൻറ രാജ്യസഭാ എം.പി കൂടിയാണ്​ മുകുൾ റോയ്​. താൻ പാർട്ടിയിൽ നിന്ന്​ രാജി​െവക്കാൻ നിർബന്ധിതനായിരിക്കെയാണ്​.  ദുർഗ പൂജയു​െട അവധിക്ക്​ ശേഷം ഒൗദ്യോഗികമായി രാജിക്കത്ത്​ നൽകും. അഞ്ചു ദിവസങ്ങൾക്ക്​ ശേഷം കാര്യങ്ങൾ വിശദീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

പശ്​ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വലംകൈയായണ്​ മുകുൾ റോയ്​​ അറിയപ്പെട്ടിരുന്നത്​. എന്നാൽ കഴിഞ്ഞയാഴ്​ച അദ്ദേഹം ബി.​െജ.പി നേതാക്കളെ കണ്ടിരുന്നത്​​ ബി.ജെ.പിയോട്​ അടുക്കുകയാണെന്ന തരത്തിൽ വാർത്തകൾക്ക്​ ഇടവെച്ചിരുന്നു. ഇൗ കൂടിക്കാഴ്​ച മൂലം പാർട്ടിയിൽ നിന്ന്​ ശകാരവും എം.പി നേരിട്ടിരുന്നു. പാർട്ടിയുടെ നിരീക്ഷണത്തിലാണെന്നും എം.പിയെ അറിയിച്ചിരുന്നു.  

സെപ്​തംബർ 19 ന്​ തൃണമൂൽ കോൺഗ്രസി​​െൻറ മുഖപ്പത്രമായ ജാഗോ ബംഗ്ലയു​െട ദുർഗ പൂജ എഡിഷൻ ഉദ്​​ഘാടനത്തിൽ നിന്നും മുകുൾ റോയ്​ വിട്ടുനിന്നിരുന്നു. പുനഃസംഘടനയു​െട ഭാഗമായി പാർട്ടി വൈസ്​ പ്രസിഡൻറ്​ സ്​ഥാനത്തു നിന്ന്​ മുകുൾ റോയി​െയ മാറ്റിയിരുന്നു. ത്രിപുരയി​െല പാർട്ടി ഇൻ ചാർജ്​ സ്​ഥാനവും മുകുൾ റോയിയിൽ നിന്ന്​ നേര​െത്ത മാറ്റിയിരുന്നു. അഭ്യൂഹങ്ങളെ ശക്​തി​െപ്പടുത്തുന്ന വിധമാണ്​ ഇ​േപ്പാൾ എം.പിയുടെ​ രാജിയുണ്ടായിരിക്കുന്നത്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trinamool congressMPmalayalam newsMukul RoyQuits Party
News Summary - Mukul Roy, Senior Trinamool Congress Leader And MP, Quits Party -India News
Next Story