Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രസുരക്ഷ...

കേന്ദ്രസുരക്ഷ വേണ്ടെന്ന് മുകുൾ റോയ്; ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി

text_fields
bookmark_border
mukul roy
cancel

കൊൽക്കത്ത: മോദി സർക്കാർ ഏർപ്പെടുത്തിയ വി.ഐ.പി സുരക്ഷ പിൻവലിക്കണമെന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സിൽ മടങ്ങിയെത്തിയ മുതിർന്ന നേതാവ് മു​കു​ൾ റോ​യ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടാണ് ഇക്കാര്യം രേഖാമൂലം ആവശ്യപ്പെട്ടത്. എന്നാൽ, മുകുൾ റോയിയുടെ ആവശ്യത്തോട് ഇതുവരെയും ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

2017ലാ​ണ് തൃണമൂൽ ബന്ധം അവസാനിപ്പിച്ച് മുകുൾ​ റോ​യ്​ ബി.​ജെ.​പി​യി​ൽ ചേ​ക്കേ​റി​യ​ത്. ഇതിന് പിന്നാലെയാണ് മുകുൾ​ റോയിക്ക് സി.ആർ.പി.എഫിന്‍റെ 'വൈ പ്ലസ്' കാറ്റഗറി സുരക്ഷ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയത്. പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മുകുൾ റോയിയുടെ സുരക്ഷ 'ഇസെഡ്' വിഭാഗത്തിലേക്ക് കേന്ദ്രം ഉയർത്തിയിരുന്നു.

ബം​ഗാ​ളി​ൽ ആ​ദ്യ​മാ​യി തൃ​ണ​മൂ​ൽ വി​ട്ട്​ ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന മു​കു​ൾ റോ​യ് കഴിഞ്ഞ ദിവസം​ തൃ​ണ​മൂ​ലി​ലേ​ക്ക്​ ത​ന്നെ മ​ട​ങ്ങിയെത്തിയിരുന്നു. ആ​ഴ്ച​ക​ളാ​യി നിലനിന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക്​ വി​രാ​മ​മി​ട്ടാ​ണ്​ മ​ക​ൻ ശു​ഭ്രാ​ൻ​ഷു​വി​നൊ​പ്പം തൃ​ണ​മൂ​ൽ ആ​സ്​​ഥാ​ന​ത്തെ​ത്തി റോ​യ്​ പാ​ർ​ട്ടി​യി​ൽ പു​നഃ​പ്ര​വേ​ശ​നം ന​ട​ത്തിയത്​.

റോ​യ്​ ബി.​ജെ.​പി​യി​ൽ ചേ​ക്കേ​റി​യ​തിന് പി​ന്നാ​ലെ നി​ര​വ​ധി നേ​താ​ക്ക​ൾ തൃ​ണ​മൂ​ൽ വി​ട്ടി​രു​ന്നു. തൃ​ണ​മൂ​ലിന്‍റെ സ്ഥാ​പ​കാം​ഗ​മാ​യ മു​കു​ൾ റോ​യി രാ​ജി​വെക്കു​​​മ്പോ​ൾ പാർട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trinamool CongressMukul RoyCentral security cover
News Summary - Mukul Roy writes to the Ministry of Home Affairs for withdrawal of his Central security cover
Next Story