മുലായം മകന് നൽകാനുള്ളത് 2.13 കോടി
text_fieldsലഖ്നോ: സമാജ്വാദി പാർട്ടി സ്ഥാപകനും മുൻ യു.പി മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവ്, മകനും പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിന് 2.13 കോടി രൂപ നൽകാനുണ്ടെന്ന് സത്യവാങ്മൂലം.
മുലായമിെൻറ ആസ്തി അഞ്ചു വർഷംകൊണ്ട് മൂന്നു കോടി കുറഞ്ഞെന്നും നാമനിർദേശപത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. മെയിൻപുരിയിലാണ് എസ്.പി തലതൊട്ടപ്പൻ മത്സരിക്കുന്നത്. മൊത്തം 16.52 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് മുലായം വെളിപ്പെടുത്തിയത്.
2014ൽ വെളിപ്പെടുത്തിയതിനേക്കാൾ 3.2 കോടി രൂപ കുറവാണ്. മുലായമിന് 32.02 ലക്ഷവും ഭാര്യ സാധനക്ക് 25.61 ലക്ഷവും വാർഷികവരുമാനമുണ്ട്. പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിന് അദ്ദേഹത്തിനെതിരെ ഒരു കേസ് നിലവിലുണ്ട്. മുലായമിന് കാറില്ലെന്നും ഭാര്യയുടെ പേരിൽ ആഡംബര കാർ ഉണ്ടെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.