മുലായം സിങ് യാദവിന്‍റെ ആരോഗ്യനില അതീവ ഗുരുതരം
text_fieldsന്യൂഡൽഡി: സമാജ്‌വാദി പാർട്ടി സ്ഥാപകനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്‍റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള അദ്ദേഹം ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണ് കഴിയുന്നത്.
മുലായത്തിന്‍റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് മുലായത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.
82കാരനായ യു.പി മുൻ മുഖ്യമന്ത്രി അനാരോഗ്യത്തെ തുടർന്ന് രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. കഴിഞ്ഞ വർഷങ്ങളിൽ വളരെ കുറവ് പൊതുപരിപാടികളിൽ മാത്രമാണ് മുലായം സിങ്ങിന്‍റെ സാന്നിധ്യമുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.