മുല്ലപ്പെരിയാർ പരിസരത്തെ നിർമാണം: തൽസ്ഥിതി തുടരണം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിെൻറ പരിസരത്ത് കേരളം നിർമിക്കുന്ന വാഹനം ഇടാനുള്ള താവളത്തിെൻറ നിർമാണ പ്രവർത്തനങ്ങളുടെ തൽസ്ഥിതി തുടരണമെന്ന് സുപ്രീംകോടതി. സംസ്ഥാനത്തിെൻറ നിർമാണം ചോദ്യം ചെയ്ത് തമിഴ്നാട് സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. അണക്കെട്ട് പരിസരത്ത് കേരളം നടത്തുന്ന താൽക്കാലിക കാൻറീൻ, പാർക്കിങ് ബൂത്ത് എന്നിവയുടെ നിർമാണം തുടരാവുന്നതാണ്. എന്നാൽ, സ്ഥിരം വാഹനം ഇടാനുള്ള താവളത്തിെൻറ നിർമാണം നിർത്തിവെക്കണമെന്നാണ് ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ രണ്ടംഗ ബെഞ്ച് നിർദേശിച്ചത്.
കേരളം ഇതുവരെ ചെയ്തുവന്ന നിർമാണപ്രവൃത്തികളെ കോടതി എതിർത്തില്ല. എന്നാൽ, പുതിയ നിർമാണ പ്രവൃത്തികൾ നടത്തരുതെന്ന് നിർദേശിച്ചു. വനം-പരിസ്ഥിതി മന്ത്രാലയത്തിെൻറ അനുമതി ലഭിച്ചാൽ മാത്രമേ നിർമാണവുമായി മുന്നോട്ടുപോകാവൂ. ചെെന്നെ ദേശീയ ഹരിത കോടതി ബെഞ്ചിെൻറ അനുമതിയെ തുടർന്നാണ് അണക്കെട്ട് പരിസരത്ത് നിർമാണം തുടങ്ങിയത്.
വാഹനം ഇടാനുള്ള താവളത്തിെൻറ നിർമാണം മൂലം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയുമെന്നതിനാൽ നിർമാണം തടയണെമന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ തമിഴ്നാട് സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.