Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2019 7:15 PM GMT Updated On
date_range 25 Nov 2019 7:15 PM GMTമുല്ലപ്പെരിയാർ: നടത്തിപ്പ്, അറ്റകുറ്റപ്പണി ചുമതല തമിഴ്നാടിനു തന്നെ -കേന്ദ്രമന്ത്രി
text_fieldsbookmark_border
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിെൻറ ദൈനംദിന നടത്തിപ്പും അറ്റകുറ്റപ്പണിയുടെ ചുമതലയും തമിഴ്നാടിനു തന് നെയായിരിക്കുമെന്നും നിലവിലുള്ള ഈ അവസ്ഥക്കു ഡാം സുരക്ഷ ബിൽ മാറ്റം വരുത്തില്ലെന്നും കേന്ദ്ര ജലവിഭവമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത്.
അണക്കെട്ടിെൻറ ഉടമസ്ഥാവകാശം, നടത്തിപ്പ്, ജലത്തിൽ തമിഴ്നാടിനുള്ള അവകാശം എന്നിവക്ക് ബിൽ വഴി മാറ്റം ഉണ്ടാവില്ലെന്ന്, എ.ഐ.എ.ഡി.എം.കെ എം.പിമാരുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം മന്ത്രി വിശദീകരിച്ചു.
നിലവിലുള്ള ബില്ലിൽ മുല്ലപ്പെരിയാർ അണക്കെട്ടോ തമിഴ്നാട്ടിലെ മറ്റു സംഭരണികളോ, കേരള ഡാം സുരക്ഷ അതോറിറ്റിയുടെ അധികാരപരിധിയിലുള്ളതല്ലെന്നും ശെഖാവത്ത് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story