മുല്ലപ്പെരിയാർ: കേന്ദ്രത്തിനും കേരളത്തിനുമെതിരെ കോടതിയലക്ഷ്യത്തിന് കേസ്
text_fieldsചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമാണത്തിന് സാധ്യതപഠനം നടത്തുന്ന തിന് കേരളത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതിനെതിരെ തമിഴ്നാട് സർക്കാർ സുപ ്രീംകോടതിയിൽ കോടതിയലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തു. കേന്ദ്ര തീരുമാനം സുപ്രീംകോടതി വിധിക്ക് എതിരാണെന്ന് ആരോപിച്ചാണിത്. 2014ൽ ഇരു സംസ്ഥാനങ്ങളും സമവായത്തിലെത്തിയാൽ മാത്രമേ പുതിയ ഡാം നിർമിക്കാൻ പാടുള്ളൂവെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സെപ്റ്റംബറിലാണ് എക്സ്പേർട്ട് അപ്രൈസൽ കമ്മിറ്റി (ഇ.എ.സി) ഫോർ റിവർവാലി ആൻഡ് ഹൈഡ്രോ പ്രൊജക്റ്റ്സ് കേരളവും തമിഴ്നാടും സമവായത്തിലെത്തുന്നത് ഉൾപ്പെടെ ഏഴ് നിബന്ധനകളോടെ അനുമതി നൽകിയത്. നിലവിലുള്ള ഡാമിെൻറ താഴെയായി 366 മീറ്റർ നീളത്തിൽ അണക്കെട്ട് നിർമിക്കാനാണ് പദ്ധതി.
കേരളം നേരിട്ട പ്രളയത്തിെൻറ പശ്ചാത്തലത്തിൽ ഇതേ ആവശ്യം ഉന്നയിച്ച് കേരളം വീണ്ടും കേന്ദ്രത്തെ സമീപിച്ചതോടെയാണ് പുതിയ അനുമതി നൽകിയത്. പുതിയ ഡാം നിർമിക്കേണ്ടതില്ലെന്നും നിലവിലുള്ള ഡാമിന് ബലക്ഷയമില്ലെന്നും സുപ്രീംകോടതി വിധി നിലനിൽക്കവെ പുതിയ ഡാമിെൻറ സാധ്യത പഠനത്തിന് കേന്ദ്രം അനുമതി നൽകിയതാണ് തമിഴ്നാടിനെ ചൊടിപ്പിച്ചത്. കേരള സർക്കാർ തമിഴ്നാടിനോട് ഒരുവിധ കൂടിയാലോചനകളും നടത്താതെ ഏകപക്ഷീയമായാണ് സാധ്യതപഠനത്തിന് അനുമതി തേടിയതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
ഒക്ടോബറിൽ തമിഴ്നാട് സർക്കാർ കേന്ദ്രത്തിനും കേരള സർക്കാറിനും കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി സെക്രട്ടറി സി.കെ. മിശ്ര, ഇ.എ.സി മെംബർ സെക്രട്ടറി എസ്. െകർഖേട്ട, കേരള ചീഫ് സെക്രട്ടറി ടോം ജോസ്, ജലസേചന വകുപ്പ് ചീഫ് എൻജിനീയർ കെ.എച്ച്. ഷംസുദ്ദീൻ എന്നിവരെ കക്ഷിചേർത്താണ് വെള്ളിയാഴ്ച കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഇത് രണ്ടാം തവണയാണ് സാധ്യതപഠനത്തിന് കേന്ദ്രം അനുമതി നൽകുന്നത്. 2015ൽ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഇടപെടലിനെ തുടർന്ന് കേന്ദ്രം ആദ്യം നൽകിയ അനുമതി പിൻവലിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.