സുരക്ഷിതമല്ലാത്ത ആറു ഡാമുകളിൽ മുല്ലപ്പെരിയാർ; പഠനറിപ്പോർട്ട് കോടതിയിൽ
text_fieldsന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിെൻറ സുരക്ഷിതത്വം ആശങ്കയായി തുടരുന്നതിനിെട, ഇതുമായി ബന്ധപ്പെട്ട കേസ് തിങ്കളാഴ്ച സുപ്രീംകോടതിയുടെ പരിഗണനയിൽ. കേരളം ഒരു പ്രളയംകൂടി നേരിട്ടതിനിടയിൽ ഡാമിലെ ജലനിരപ്പ് 136 അടി കവിഞ്ഞ കാര്യം കേരളം തിങ്കളാഴ്ച കോടതിയെ അറിയിക്കും.
അതേസമയം, ലോകത്ത് സുരക്ഷിതമല്ലാത്ത ആറ് അണക്കെട്ടുകളിൽ ഒന്നാണ് മുല്ലപ്പെരിയാർ എന്ന പഠന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക നിരീക്ഷണം ആവശ്യപ്പെടുന്ന മറ്റൊരു അപേക്ഷകൂടി സുപ്രീംകോടതിയിൽ. ജല, പരിസ്ഥിതി, ആരോഗ്യ കാര്യങ്ങൾക്കായുള്ള യു.എൻ യൂനിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ടിെൻറ റിപ്പോർട്ടിലാണ് മുല്ലപ്പെരിയാർ ഡാം അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടുന്നത്. കേരളത്തിൽ ആവർത്തിക്കുന്ന പ്രളയങ്ങൾ അണക്കെട്ടിെൻറ സുരക്ഷക്ക് ഭീഷണിയാണെന്ന് ഡോ. ജോ ജോസഫ് നൽകിയ അപേക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചു. നിലവിലെ ഹരജിക്ക് അനുബന്ധമായാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തി അപേക്ഷ നൽകിയത്.
അഭൂതപൂര്‍വമായ കാലാവസ്ഥ വ്യതിയാനവും ചില നിക്ഷിപ്ത താല്പര്യക്കാര് മലയോര മേഖലയില്‍ വരുത്തിയ പരിസ്ഥിതിനാശവും മൂലം കേരളം പ്രളയമേഖലയായി മാറിയെന്ന് ഹരജിയിൽ പറഞ്ഞു. പ്രളയസാഹചര്യത്തിലും ഗേറ്റിെൻറ പ്രവർത്തനക്രമം അടക്കമുള്ള കാര്യങ്ങളില്‍ പ്രത്യേക ചട്ടങ്ങളൊന്നുമില്ലാതെയാണ് അണക്കെട്ടിെൻറ പ്രവര്‍ത്തനം. നിര്‍മാണവസ്തുക്കള്‍ കാലഹരണപ്പെട്ടതിനാല്‍ അണക്കെട്ട് സുരക്ഷിതമല്ലെന്നും ഇപ്പോഴുള്ള ചോര്‍ച്ച ആശങ്കജനകമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോകത്തെ സുരക്ഷിതമല്ലാത്ത ആറ് അണക്കെട്ടുകളില്‍ ഏറ്റവും പഴക്കമുള്ളതാണ് മുല്ലപ്പെരിയാര്‍. 50 വര്‍ഷമാണ് അണക്കെട്ടിെൻറ കാലാവധിയെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നതെന്നും ഹരജിക്കാരൻ ബോധിപ്പിച്ചു.
കേന്ദ്രത്തെ ആശങ്ക അറിയിച്ചു
ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136 അടിയിൽ എത്തിയിരിക്കെ, ജനങ്ങളുടെ സുരക്ഷ മുൻനിർത്തി അധിക ജലം സ്പിൽവേ ഷട്ടറിലൂടെ ഒഴുക്കിക്കളയാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷാ, ജലശക്തി മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത് എന്നിവർക്ക് ഡീൻ കുര്യാക്കോസ് എം.പി കത്തു നൽകി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി ഈ വിഷയത്തിൽ അടിയന്തരമായി ബന്ധപ്പെടണമെന്നും എം.പി ആവശ്യപ്പെട്ടു. ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് വേണ്ടത്ര മുന്നൊരുക്കങ്ങൾ സ്വീകരിക്കാൻ തമിഴ്നാടിെൻറ ഭാഗത്തുനിന്ന് ഉദാരമായ സമീപനം ഉണ്ടാകേണ്ടതാണെന്നും കേരളത്തിലെ ജനങ്ങൾ വളരെയേറെ ഭീതിയിലാണെന്നും എം.പി പറഞ്ഞു. ഡാമിെൻറ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയും ഡാമിലേക്കുള്ള ഒഴുക്ക് അനുസരിച്ച് വെള്ളം തമിഴ്നാട് കൊണ്ടുപോകാതിരിക്കുകയും ചെയ്തതാണ് ഡാമിലെ ജലനിരപ്പ് ഉയരാൻ കാരണമായതെന്ന് കത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.