മുല്ലപ്പെരിയാർ; കേന്ദ്രം സത്യവാങ്മൂലം സമർപ്പിക്കണമെന്ന് സുപ്രീം കോടതി
text_fieldsകോഴിക്കോട്: മുല്ലപ്പെരിയാർ ഹർജിയിൽ കേന്ദ്രസർക്കാർ സത്യവാങ്ങ് മൂലം സമർപ്പിക്കണമെന്ന് സുപ്രീം കോടതി. ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നിലപാട് അറിയിക്കണം. കേസ് ആഗസ്റ്റിലേക്ക്. ഡാമിെൻറ സുരക്ഷ സംബന്ധിച്ചുള്ളത് പ്രതീക്ഷയെന്നും വാദത്തിനിടെ ജസ്റ്റിസ് എം.ആർ.ഷാ പറഞ്ഞു.
ഡാം സുരക്ഷ നിയമ പ്രകാരം അതോറിറ്റി രൂപവൽകരിച്ചെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. നാല് അംഗങ്ങൾ അടങ്ങിയ അതോറിറ്റി ആണ് രൂപവൽകരിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി. ദേശിയ ഡാം സുരക്ഷാ അതോറിറ്റിയുടെ റീജിയണൽ ഡയറക്ടറാണ് സമിതിയുടെ ചെയർമാൻ അതോറിറ്റി രൂപവൽകരണത്തിന്റെ വിജ്ഞാപനം കേന്ദ്രം സുപ്രീംകോടതിക്ക് കൈമാറി.
മുല്ലപ്പെരിയാർ അണക്കെട്ടിെൻറ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷൻ റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് ജലകമ്മീഷൻ കഴിഞ്ഞ മാസം സുപ്രീംകോടതിയിൽ സമർപ്പിച്ചു. ഡാമിൽ സ്വതന്ത്ര സമിതിയെ അടിയന്തര സുരക്ഷാ പരിശോധന വേണമെന്ന സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.
2022 മെയ് ഒൻപതിനാണ് മേൽനോട്ട സമിതി മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തിയത്. അണക്കെട്ടിന് കാര്യമായ എന്തെങ്കിലും പ്രശ്നമുള്ളതായി പരിശോധനയിൽ കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇരുസംസ്ഥാനങ്ങളിലേയും സാങ്കേതിക അംഗങ്ങളും പരിശോധനയിൽ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.