മുല്ലപ്പെരിയാർ ജലനിരപ്പ് 137 അടി; തമിഴ്നാട് കൂടുതൽ വെള്ളമെടുത്ത് തുടങ്ങി
text_fieldsകുമളി: മഴയുടെ ശക്തികുറഞ്ഞെങ്കിലും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഞായറാഴ്ച 137 അടിയായി ഉയർന്നു. അണക്കെട്ടിലേക്ക് വൃഷ്ടിപ്രദേശത്തുനിന്ന് സെക്കൻഡിൽ 5700 ഘനഅടി ജലമാണ് ഒഴുകിയെത്തുന്നത്.
ശനിയാഴ്ച രാത്രി പെയ്ത മഴയെത്തുടർന്ന് അണക്കെട്ടിലേക്ക് നീരൊഴുക്ക് രാത്രി 10ഓടെ സെക്കൻഡിൽ 9150 ഘന അടിയായി ഉയർന്നിരുന്നു. ഇത് പിന്നീട് കുറഞ്ഞാണ് 5700ൽ എത്തിയത്. ജലനിരപ്പ് ഉയർന്ന് ആശങ്ക ശക്തമായതോടെ അണക്കെട്ടിൽനിന്ന് തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിെൻറ അളവ് സെക്കൻഡിൽ 2200 ഘന അടിയായി വർധിപ്പിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടിൽ 57.91 അടി ജലമാണ് ഉള്ളത്. 71 അടിയാണ് വൈഗയുടെ സംഭരണ ശേഷി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136ന് മുകളിലേക്ക് ഉയർന്നതോടെ ഇടുക്കി എ.ഡി.എം എം.കെ. ഷാജിയുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും കൊച്ചിയിൽനിന്ന് സൂപ്രണ്ടിങ് എൻജിനീയർ ബാജി ചന്ദ്രെൻറ നേതൃത്വത്തിൽ ജലവിഭവകുപ്പ് ഉദ്യോഗസ്ഥരും അണക്കെട്ട് സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. അണക്കെട്ടിെൻറ വൃഷ്ടിപ്രദേശമായ തേക്കടിയിൽ 16.4 മില്ലീമീറ്ററും വനമേഖലയിൽ 71.4 മില്ലീമീറ്ററും മഴയാണ് ശനിയാഴ്ച പെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.