മുല്ലപ്പെരിയാര്‍: കേരളത്തിനെതിരെ തമിഴ്നാടിന്‍െറ സത്യവാങ്മൂലം
text_fieldsന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സമീപം പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിക്കാനുള്ള കേരളത്തിന്‍െറ നീക്കത്തിനെതിരെ തമിഴ്നാട് സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കി. പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിക്കാനുള്ള കേരളത്തിന്‍െറ നീക്കത്തിനെതിരെ തമിഴ്നാട് നല്‍കിയ ഹരജിയില്‍ കേരളം നല്‍കിയ സത്യവാങ്മൂലത്തിന് മറുപടിയായാണ് തമിഴ്നാട് പുതിയ സത്യവാങ്മൂലം നല്‍കിയത്. പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിച്ചാല്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയുമെന്നാണ് തമിഴ്നാടിന്‍െറ വാദം. 1886ലെ കരാറിന്‍െറ ലംഘനവും പെരിയാര്‍ കടുവ സങ്കേത പ്രദേശത്ത് അനധികൃതമായാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്നതാണെന്നും തമിഴ്നാട് ബോധിപ്പിച്ചു.
പരിസ്ഥിതിക്ക് കനത്ത ആഘാതമാണ് നിര്‍മാണമെന്നു ചൂണ്ടിക്കാട്ടി തമിഴ്നാട് ദേശീയ ഹരിത ട്രൈബ്യൂണലിനെയും സമീപിച്ചിട്ടുണ്ട്. എന്നാല്‍, തമിഴ്നാട് സര്‍ക്കാറിന്‍െറ വാദം പാട്ടക്കരാറുമായി ബന്ധമുള്ളതല്ളെന്നാണ് കേരളത്തിന്‍െറ നിലപാട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.