റാം റഹീം 1997 നമ്പർ തടവുകാരൻ; ജയിലിന് കനത്ത സുരക്ഷ
text_fieldsചണ്ഡീഗഢ്: വിവാദ ആൾദൈവം ഗുർമീത് റാം റഹീം തടവിൽ കഴിയുന്ന ഹരിയാനയിലെ റോഹ്തക് ജയിലിന് കനത്ത സുരക്ഷ ഏർപ്പെടുത്തി. ഇവിടെ 1997 നമ്പർ തടവുകാരനാണ് അദ്ദേഹം. 12 പേരെ പാർപ്പിക്കാറുള്ള സെല്ലിൽ ഇദ്ദേഹം മാത്രമാണുള്ളത്. സുരക്ഷ കണക്കിലെടുത്താണ് നടപടി. എന്നാൽ, ജയിലിൽ വി.െഎ.പി പരിഗണനയുണ്ടെന്ന വാർത്ത അധികൃതർ നിഷേധിച്ചു. ജയിലിലെ ആദ്യദിനം അർധരാത്രി വരെ റാം റഹീം ഉറങ്ങിയില്ല. ബലാത്സംഗ കേസില്‍ ശിക്ഷ നാളെ വിധിക്കും. ജയിലില്‍ പ്രത്യേകം തയാറാക്കിയ കോടതി മുറിയിലാണ് ശിക്ഷ പ്രഖ്യാപിക്കുക.
അതേസമയം, അനുയായികൾ അഴിഞ്ഞാടിയ സിർസയിൽ ക്രമസമാധാനം സാധാരണ നിലയിലേക്ക് എത്തിക്കുന്നതിെൻറ ഭാഗമായി സൈന്യം ഫ്ലാഗ് മാർച്ച് നടത്തി. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലായി 31 ആശ്രമങ്ങൾ സർക്കാർ സീൽ ചെയ്തു. അംബാലയിൽ 13 ആശ്രമങ്ങളും കുരുക്ഷേത്രയിലെ 10 ആശ്രമങ്ങളും യമുന നഗറിലെ എട്ട് ആശ്രമങ്ങൾക്കുമെതിരെയാണ് നടപടി എടുത്തത്.
സിർസയിൽ രണ്ട് കമ്പനി സൈന്യത്തെയും 10 കമ്പനി അർധസൈനികരെയുമാണ് വിന്യസിച്ചത്. ഹരിയാനയുടെയും പഞ്ചാബിെൻറയും മിക്ക സ്ഥലങ്ങളിലും ശനിയാഴ്ചയും കർഫ്യൂ നിലനിന്നു. അതേസമയം, ദേര സച്ചാ സൗദ ആസ്ഥാനത്ത് പ്രവേശിക്കില്ലെന്ന് സൈന്യം വ്യക്തമാക്കി.
ദേര സച്ചാ ആശ്രമ പ്രവേശന കവാടത്തിൽ സൈന്യം ബാരിേക്കഡുകൾ വെച്ചു. എന്നാൽ, ഇപ്പോഴും ലക്ഷത്തോളം പേർ തങ്ങുന്ന ആശ്രമത്തിൽനിന്ന് സ്വമേധയാ അനുയായികളോട് ഒഴിഞ്ഞുപോകാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരിക്കുയാണ്. ഇതുവരെ 20,000 പേർ ആശ്രമം വിട്ടുപോയി.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ ആശ്രമ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയ സുരക്ഷസേന അക്രമത്തിന് ഉപയോഗിക്കുന്ന നിരവധി വസ്തുക്കൾ പിടിച്ചെടുത്തു. സിർസയിലെ ആസ്ഥാനത്തും പഞ്ചകുളയിലെ കേന്ദ്രങ്ങളിലും അടക്കമാണ് പരിശോധന നടത്തിയത്. കുരുക്ഷേത്രയിൽ മാത്രം 3,000ത്തിലേറെ ലാത്തികളും മൂർച്ചയുള്ള ആയുധങ്ങളും കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.