Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂന്ന്​ വർഷത്തിന്​...

മൂന്ന്​ വർഷത്തിന്​ ശേഷം രണ്ടാമത്തെ പോസ്റ്റ്​മാർട്ടം; ഒടുവിൽ 17കാരന്‍റെ മൃതദേഹം ഏറ്റുവാങ്ങാൻ തയാറായി കുടുംബം

text_fields
bookmark_border
മൂന്ന്​ വർഷത്തിന്​ ശേഷം രണ്ടാമത്തെ പോസ്റ്റ്​മാർട്ടം; ഒടുവിൽ 17കാരന്‍റെ മൃതദേഹം ഏറ്റുവാങ്ങാൻ തയാറായി കുടുംബം
cancel

ന്യൂഡൽഹി: മൂന്ന്​ വർഷത്തിന്​ ശേഷം രണ്ടാമത്തെ പോസ്റ്റ്​മാർട്ടം നടന്നതിന്​ പിന്നാലെ 17കാരൻ സചിൻ ജയ്​സ്​വാറിന്‍റെ മൃതദേഹം ഏറ്റുവാങ്ങാൻ തയാറായി കുടുംബം. പൊലീസ്​ മർദനത്തിലാണ്​ ജയ്​സ്​വാർ കൊല്ലപ്പെട്ടതെന്നും രണ്ടാമതും മൃതദേഹം പോസ്റ്റ്​മാർട്ടം നടത്തണമെന്നുമാവശ്യപ്പെട്ട്​ കുടുംബം നിയമപോരാട്ടത്തിലായിരുന്നു. 2018 ജൂലൈ 21 മുതൽ ജെ.ജെ ആശുപത്രിയിലാണ്​ സചിൻ ജയ്​സ്​വാറിന്‍റെ മൃതദേഹം സൂക്ഷിച്ചത്​.

ജൂലൈ 12നാണ്​ മൊബൈൽ മോഷണവുമായി ബന്ധപ്പെട്ട്​ ജയ്​സ്​വാറിനെ പൊലീസ്​ കസ്റ്റഡിയിലെടുക്കുന്നത്​. അടുത്ത ദിവസം വിട്ടയച്ചു. വീട്ടിലെത്തിയപ്പോൾ മുതൽ ​ ശരീരവേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന്​ ഇത്​ രൂക്ഷമാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്​തു.

ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജൂ​ൈല 21ന്​ ജയ്​സ്​വാർ മരിച്ചു. എലിപ്പനി ബാധിച്ചുവെന്നും ഇതാണ്​ മരണകാരണമെന്നും ഡോക്​ടർമാർ അറിയിച്ചു. എന്നാൽ, ഇത്​ അംഗീകരിക്കാൻ കുടുംബം തയാറായില്ല. തുടർന്ന്​ മൃതദേഹം രണ്ടാമതും പോസ്റ്റ്​മാർട്ടം ചെയ്യാൻ ജെ.ജെ ആശുപത്രിയോട്​ നിർദേശിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കുടുംബം ബോംബൈ ഹൈകോടതിയെ സമീപിച്ചു. ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിന്​ ഞായറാഴ്ച പോസ്റ്റ്​മാർട്ടം നടത്താൻ കോടതി ഉത്തരവിട്ടു. തുടർന്ന്​ ചൊവ്വാഴ്ച സചിൻ ജയ്​സ്​വാറിന്‍റെ മൃതദേഹം ക​ുടുംബം ഏറ്റുവാങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Post-mortemSachin Jaiswar
News Summary - Mumbai: After second post-mortem, boy’s family accepts body after 3 years
Next Story