രാജ്യത്ത് സ്ഫോടനപദ്ധതിയിട്ട കേസിൽ മുംബൈയിൽ ഒരാൾകൂടി അറസ്റ്റിൽ
text_fieldsമുംബൈ: രാജ്യത്ത് സ്ഫോടനപദ്ധതിയിട്ട കേസിൽ മഹാരാഷ്ട്ര എ.ടി.എസ് ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. മുംബ്രയിൽനിന്ന് റിസ്വാൻ ഇബ്രാഹിം മൊമിൻ എന്നയാളെയാണ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഭയന്ന് ഇയാൾ നശിപ്പിക്കാൻ ശ്രമിച്ച മൊബൈൽ ഫോൺ അഴുക്കുചാലിൽനിന്ന് കണ്ടെത്തിയതായി എ.ടി.എസ് പറഞ്ഞു.
വെള്ളിയാഴ്ച അറസ്റ്റിലായ സാക്കിർ ശൈഖിെൻറ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും സാക്കിർ നൽകിയ മൊബൈലാണ് റിസ്വാൻ നശിപ്പിക്കാൻ ശ്രമിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വിദേശത്തു കഴിയുന്ന ആൻറണി, അനസ്, അൻവർ എന്നീ പേരുകൾ വിളിക്കപ്പെടുന്ന ആളിെൻറ നിർദേശപ്രകാരമാണ് സാക്കിറിെൻറ പ്രവർത്തനങ്ങളെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
സ്ഫോടന ആസൂത്രണസൂചനയെ തുടർന്ന് രണ്ടു പാകിസ്താനികളുൾപ്പെടെ ആറു പേരെ ഡൽഹി പൊലീസിെൻറ സ്പെഷൽ സെൽ അറസ്റ്റ് ചെയ്തതിെൻറ തുടർച്ചയാണ് റിസ്വാന്റെ അറസ്റ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.