പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു
text_fieldsമുംബൈ: മുംബൈ ആസ്ഥാനമായ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ ആത്മഹത്യ ചെയ്തു. 57കാരനായ പരസ് പോർവാൾ ആണ് കെട്ടിടത്തിന്‍റെ 23-ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. അപകടമരണത്തിന് കേസെടുത്ത മുംബൈ കാലചൗക്കി പൊലീസ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
രാജസ്ഥാനിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് കുടിയേറിയ ആളാണ് പരസ് പോർവാൾ. തുടക്കത്തിൽ മുംബൈ കാലചൗക്കിയിലെ അംബേവാഡിയിലെ ഒരു തെരുവിൽ കഴിഞ്ഞ പോർവാൾ ലോക്കൽ ട്രെയിനുകളിൽ അനുകരണ ആഭരണങ്ങൾ വിൽക്കുകയായിരുന്നു. തുടർന്ന് മറ്റ് ഡെവലപർമാർക്ക് ഫ്ലോറിങ് ടൈലുകൾ നൽകുന്നതും ചെറിയ നിർമാണ സംബന്ധമായ ജോലികളിലും ഏർപ്പെട്ടു.
കാലചൗക്കിയിലെ പരസ് ഗുണ്ടേച്ചയിലൂടെ അദ്ദേഹം വലിയ നേട്ടം കൈവരിച്ചു. തുടർന്ന് റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് പ്രോജക്റ്റിൽ ഏർപ്പെട്ടു. അത് നഗരത്തിന്റെ കുതിച്ചുയരുന്ന റിയൽ എസ്റ്റേറ്റ് വ്യവസായത്തിലേക്ക് ചുവടുവെക്കാൻ പോർവാളിനെ സഹായിച്ചു.
1998-99 കാലഘട്ടത്തിൽ പരേലിൽ ബവ്‌ലവാദി തെരുവ് പുനർവികസന പദ്ധതി നടപ്പാക്കി. 90കളിൽ നഗരത്തിന്റെ റിയൽ എസ്റ്റേറ്റിലും രാഷ്ട്രീയ വൃത്തങ്ങളിലും ജനപ്രിയ മുഖമായി പോർവാൾ മാറുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.