Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​: ​മുംബൈയിലും,...

കോവിഡ്​: ​മുംബൈയിലും, യു.പിയിലും ഹോളി ആഘോഷങ്ങൾക്ക്​ നിയന്ത്രണം

text_fields
bookmark_border
കോവിഡ്​: ​മുംബൈയിലും, യു.പിയിലും ഹോളി ആഘോഷങ്ങൾക്ക്​ നിയന്ത്രണം
cancel

മുംബൈ/ലഖ്​നോ: കോവിഡ്​ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മുംബൈയിലും യു.പിയിലും ഹോളി ആഘോഷങ്ങൾക്ക്​ നിയന്ത്രണം. മുംബൈ നഗരത്തിൽ പൊതു-സ്വകാര്യ ഇടങ്ങളിൽ ഹോളി ആഘോഷം നിരോധിച്ച്​ ബൃഹാൻ മുംബൈ കോർപ്പറേഷൻ ഉത്തരവിറക്കി. യു.പിയിൽ മുൻകൂർ അനുമതിയില്ലാതെ ഹോളി ആഘോഷങ്ങൾ നടത്തരുതെന്ന്​ നിർദേശമുണ്ട്​​.

10 വയസിന്​ താഴെയുള്ള കുട്ടികളും 60 വയസിന്​ മുകളിലുള്ളവരും ആഘോഷങ്ങളിൽ പ​ങ്കെടുക്കരുതെന്ന്​ യു.പി സർക്കാർ അറിയിച്ചു​. സർക്കാറിന്‍റെ അനുമതിയോടെ നടത്തുന്ന ആഘോഷങ്ങളിൽ സാമൂഹിക അകലം കർശനമായി പാലിക്കണമെന്നും മാസ്​ക്​ ധരിക്കമെന്നും നിർദേശമുണ്ട്​.

തിങ്കളാഴ്ച മുംബൈയിൽ 3262 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. മഹാരാഷ്​ട്രയിൽ 24,645 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇന്ത്യയിൽ കോവിഡിന്‍റെ രണ്ടാം വ്യാപനമുണ്ടായിട്ടു​ണ്ടെന്നാണ്​ കേന്ദ്രസർക്കാർ പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:holi​Covid 19
News Summary - Mumbai: BMC bans Holi celebrations in public, private spaces in view of rising Covid cases
Next Story