മിസ് കോളിലൂടെ വ്യാപാരിയുടെ 1.86 കോടി തട്ടി ഹാക്കർമാർ
text_fieldsമുംബൈ: ആറ് മിസ് കോളിലൂടെ മുംബൈയിലെ വ്യാപാരിക്ക് നഷ്ടമായത് രണ്ട് കോടി. ഫോണിലേക്ക് മിസ്ഡ് കോൾ വന് നത് കണ്ട് തിരിച്ചു വിളിച്ച മുംബൈ മഹിമയിലുള്ള വസ്ത്ര വ്യാപാരിക്കാണ് 1.86 കോടി രൂപ നഷ്ടമായത്. +44 എന്ന ബ്രി ട്ടീഷ് കോഡിലാരംഭിക്കുന്ന നമ്പറിൽ നിന്നടക്കമാണ് ആറ് തവണയോളം മിസ് കോളുകൾ വന്നതെന്ന് വ്യാപാരി സൈബർ സെല ്ലിനെ അറിയിച്ചു.
ഇൗ നമ്പറിൽ തിരിച്ചുവിളിച്ചതോടെയാണ് നമ്പർ ബ്ലോക് ആയതായി അറിയുന്നത്. ഹാക്കർമാർ വ്യാപാരിയുടെ പേരിലുള്ള ഒറിജിനൽ സിം ബ്ലോക് ചെയ്ത് അതേ പേരിലുള്ള പുതിയ സിം എടുക്കുകയുമായിരുന്നു. അതുപയോഗിച്ച് രാജ്യത്തെ 14 സംസ്ഥാനങ്ങളിലായുള്ള വ്യാപാരിയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും രണ്ട് കോടിയോളം രൂപ ഇലക്ട്രോണിക് മണി ട്രാൻസ്ഫർ വഴി പിൻവലിച്ചു.
സിം പ്രവർത്തിക്കാതായതോടെ കസ്റ്റമർ കെയറിൽ വിളിച്ച് അന്വേഷിച്ചെങ്കിലും ഡ്യൂപ്ലികേറ്റ് സിം എടുക്കാനായി അത് ബ്ലോക് ചെയ്തതായാണ് മറുപടി ലഭിച്ചത്. പണം നഷ്ടമായ സംഭവം കൂടി ശ്രദ്ധയിൽപെട്ട ഉടനെ ബാങ്കിനെ വിവരമറിയിച്ചെങ്കിലും നഷ്ടമായ തുകയിൽ നിന്നും 20 ലക്ഷം രൂപ മാത്രമാണ് തിരിച്ചുപിടിക്കാനായത്. അവശേഷിച്ച പണം ബാങ്ക് ഫ്രീസ് ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.