മുംബൈയിൽ കോവിഡ് ബാധിതർ അര ലക്ഷം കടന്നു
text_fieldsമുംബൈ: സാമ്പത്തിക തലസ്ഥാനമായ മുംബൈ നഗരത്തിൽ കോവിഡ് ബാധിതരുടെ എണ്ണം അര ലക്ഷം കടന്നു. തിങ്കളാഴ്ച 1,311 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 64 പേർ മരിക്കുകയും ചെയ്തു. ഇതുൾപ്പെടെ മഹാരാഷ്ട്രയിൽ 2,553 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 109 പേർ മരിക്കുകയും ചെയ്തു.
ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം മുംബൈയിലെ 50,085 അടക്കം സംസ്ഥാനത്ത് 88,528 ആയി. മരണം മുംബൈയിലെ 1,702 ഉൾപടെ 3,169 ആയും ഉയർന്നു. 40,975 പേർ ഇതിനിടയിൽ രോഗമുക്തരായതോടെ 44,384 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
കോവിഡ് വ്യപാനത്തിൽ നിന്ന് കരകയറുന്ന ധാരാവി ചേരിയിൽ തിങ്കളാഴ്ച 12 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണമില്ല. ഇതുവരെ ധാരാവിയിൽ രോഗം ബാധിച്ചത് 1,914 പേർക്കാണ്. 71 പേർ മരിച്ചു. ചേരിയിലെ ഏഴ് ലക്ഷം പേരെ പ്രാഥമിക പരിശോധനക്കും 5,350 പേരെ സ്രവ പരിശോധനക്കും വിധേയമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.