നീലചിത്ര കേസ്; സംവിധായകൻ അറസ്റ്റിൽ, രാജ് കുന്ദ്ര ബന്ധം തേടി പൊലീസ്
text_fieldsമുംബൈ: േബാളിവുഡിലെ നീലചിത്ര നിർമാണവുമായി ബന്ധപ്പെട്ട് 41കാരനായ സംവിധായകൻ അറസ്റ്റിൽ. സംവിധായകൻ അഭിജീത് ബോംബലെയെയാണ് മുംബൈ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
നിലവിൽ, നീലചിത്ര നിർമാണ വിതരണ കേസുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയുമായുള്ള അഭിജീതിന്‍റെ ബന്ധം അന്വേഷിക്കുകയാണ് പൊലീസ്. മാൽവാനി പൊലീസ് സ്റ്റേഷനിൽ ലഭിച്ച യുവതിയുടെ പരാതിയിൽ പ്രത്യേക എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താണ് അഭിജീതിനെതിരായ അന്വേഷണം.
മുംബൈയിൽവെച്ച് ഇയാൾ നീലചിത്രങ്ങൾ നിർമിച്ചതായി പൊലീസ് കണ്ടെത്തി. മാൽവാനി പൊലീസിൽനിന്ന് കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ അഭിജീതിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
നാലുപേർക്കെതിരെയാണ് െപാലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. രാജ്കുന്ദ്രയുടെ ആപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഗെഹ്ന വസിഷ്ഠ് ഉൾപ്പെടെ മൂന്നുപേരാണ് മറ്റു പ്രതികൾ. രാജ് കുന്ദ്രയുടെ ആപ്പുമായി ബന്ധെപ്പട്ട് പ്രവർത്തിച്ച രണ്ടു നിർമാതാക്കളാണ് ഇതിൽ രണ്ടുപേർ. ഇതാണ് രാജ് കുന്ദ്രയുമായുള്ള ബന്ധം അന്വേഷിക്കാൻ കാരണം.
അഭിജീതിന്‍റെ നേതൃത്വത്തിലുള്ള സംഘം ഭീഷണിപ്പെടുത്തുകയും നീലചിത്രത്തിൽ അഭിനയിക്കാൻ നിർബന്ധിച്ചുവെന്നുമാണ് യുവതിയുടെ പരാതി. രാജ് കുന്ദ്രയുടെ കമ്പനിയിൽ ജോലി ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇയാൾ യുവതിയെ സമീപിച്ചത്. ഇത് ബോളിവുഡിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും യുവതിയെ വിശ്വസിപ്പിച്ചു. ഇതിന് ശേഷമാണ് നീലചിത്രത്തിൽ അഭിനയിക്കാൻ യുവതിയെ നിർബന്ധിച്ചത്. യുവതി ആവശ്യം നിരസിച്ചതോടെ കരിയർ ഇല്ലാതാക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തി.
തുടർന്ന് മുഖം മറച്ച് പ്രദർശിപ്പിക്കുമെന്ന ഉറപ്പോടെ യുവതി ചിത്രത്തിൽ അഭിനയിച്ചു. എന്നാൽ മുഖം മറയ്ക്കാൻ ഇവർ കൂട്ടാക്കിയില്ല. കൂടാതെ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തെങ്കിലും 35,000 രൂപ മാത്രമാണ് നൽകിയതെന്നും യുവതി പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.