ബാലത്സംഗം ചെയ്ത മകനെ അമ്മ ക്വേട്ടഷൻ നൽകി കൊലപ്പെടുത്തി
text_fieldsമുംബൈ: മയക്കുമരുന്ന് ലഹരിയിൽ ലൈംഗികമായി പീഡിപ്പിച്ച മകനെ മാതാവ് ക്വേട്ടഷൻ നൽകി കൊലപ്പെടുത്തി. മുംബൈ വെസ്റ്റ് ഭയാന്ദര്‍ സ്വദേശിനിയായ അമ്മയാണ് 21 കാരനായ മകന്‍ രാംചരണ്‍ രാംദാസ് ദ്വിവേദിയെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികളെ നിയോഗിച്ചത്.
ആഗസ്റ്റ് 20 നാണ് കൊലപാതകം നടന്നത്. മയക്കുമരുന്നിന് അടിമയായ രാംചരൺ അമ്മയെയും രണ്ടാനമ്മയെയും ഉൾപ്പെടെ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇതെ തുടർന്ന് മൂത്തമകൻ സീതാറാമുമായി ചേർന്ന് ഇവർ രാംചരണിനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു.
അമ്പതിനായിരം രൂപയാണ് ഇവര്‍ മകനെ കൊലപ്പെടുത്താന്‍ നല്‍കിയത്. സീതാറാമിെൻറ സുഹൃത്തുക്കളായ കേശവ് മിസ്ത്രി, രാകേഷ് യാദവ് എന്നിവരുൾപ്പെട്ട സംഘത്തിനാണ് ക്വേട്ടഷൻ നൽകിയത്.
ആഗസ്റ്റ് 20 ന് ക്വേട്ടഷൻ സംഘം രാംചരണെ ടെമ്പോയില്‍ കയറ്റി ജാനകിപദയിലെ ഒരു ഖനിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. തുടര്‍ന്ന് മൃതശരീരം അവിടെത്തന്നെ ഉപേക്ഷിച്ച് ഇവര്‍ രക്ഷപ്പെട്ടു.
അടുത്ത ദിവസം വാലിവ് പൊലീസ് രാംചരെൻറ മൃതദേഹം കണ്ടെത്തിയിരുന്നു. അജ്ഞാത മൃതദേഹം കണ്ടെത്തിയതായുള്ള വിവരം അറിയിച്ചുകൊണ്ടുള്ള നോട്ടീസ് പൊലീസ് താനെയിലും പരിസരപ്രദേശങ്ങളിലും പതിപ്പിക്കുകയും ചെയ്തു. സെപ്റ്റംബര്‍ പതിനാലിനാണ് കൊല്ലപ്പെട്ടത് രാംചരനാണെന്ന കാര്യം തിരിച്ചറിയുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അമ്മയും കൊലയാളികളും പിടിയിലായത്. ഞായറാഴ്ചയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതികളെ കോടതിയില്‍ ഹാജരാക്കിയെന്നും റിമാന്‍ഡ് ചെയ്തതായും പൊലീസ് അറിയിച്ചു. പ്രതികള്‍ കുറ്റം സമ്മതിച്ചതായും കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, കുറ്റകൃത്യം മറച്ചുവെക്കൽ തുടങ്ങിയ വകുപ്പുകളിൽ കേസെടുത്തതായും വാസൈ ഡിവിഷന്‍ എസ്.ഡി.പി.ഒ അനില്‍ അക്‌ഡെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.