വുഹാനെ മറികടന്ന് മുംബൈ; രോഗബാധിതർ 51,100
text_fieldsമുംബൈ: കോവിഡ് രോഗികളുടെ എണ്ണത്തിൽ വൈറസിെൻറ ഉത്ഭവകേന്ദ്രമായ ചൈനയിലെ വുഹാനെ മറികടന്ന് മുംബൈ. 50,333 ആണ് വുഹാനിലെ കോവിഡ് ബാധിതരുടെ എണ്ണം. എന്നാൽ മുംബൈയിൽ ഇതുവരെ 51,100 കേസുകൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇവിടെ 90,787 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 3289പേർ മരിക്കുകയും ചെയ്തു. ചൈനയിലെ രോഗബാധിതരുടെ എണ്ണത്തെയും മഹാരാഷ്ട്ര മറികടന്നു. മഹാരാഷ്ട്രയിൽ റിപ്പോർട്ട് െചയ്യുന്ന 60 ശതമാനം കേസുകളും മുംബൈയിലാണ്. ചൈനയിൽ 84,000 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
മഹാരാഷ്ട്രയിൽ 42,638 പേർ കോവിഡിൽ നിന്ന് മുക്തിനേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2259 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. 120 മരണവും സ്ഥിരീരിച്ചു. ഇതോടെ മരണസംഖ്യ 3289 ആയി ഉയർന്നു. മുംബൈയിൽ മാത്രം 1760 പേരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.