വിലകൂടിയ വീടുകളുള്ള ആഗോള നഗരങ്ങളിൽ മുമ്പൻമാരായി മുംബൈയും ഡൽഹിയും
text_fieldsമുംബൈ: വില കൂടിയ വീടുകളുള്ള നഗരങ്ങളുടെ ആഗോള പട്ടികയിൽ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ഉൾപ്പെട്ട് മുംബൈയും ഡൽഹിയും. മുംബൈ മൂന്നാംസ്ഥാനത്താണെങ്കിൽ ദേശീയ തലസ്ഥാനമായ ഡൽഹി അഞ്ചാം സ്ഥാനത്താണ്. 2024 ജനുവരി-മാർച്ച് മാസങ്ങളിൽ ബംഗളൂരുവിലെ ആഢംബര ഭവനങ്ങൾ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയപ്പോൾ മുംബൈയും ഡൽഹിയും അവയുടെ ശരാശരി വാർഷിക വിലയിൽ വർധന രേഖപ്പെടുത്തിയാണ് മികച്ച അഞ്ച് ആഗോള നഗരങ്ങളിൽ ഉൾപ്പെട്ടതെന്ന് പ്രൈം ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഡൽഹി 2023 ലെ 17-ാം റാങ്കിൽ നിന്ന് 10.5 ശതമാനം വളർച്ചയോടെ 2024ൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. മുംബൈയാവട്ടെ സൂചികയിൽ 11.5 ശതമാനം വളർച്ചയോടെ ജനുവരി-മാർച്ച് പാദത്തിൽ മൂന്നാം സ്ഥാനത്തേക്കു കയറി.
26.2 ശതമാനം മുന്നേറി മനിലയാണ് ഒന്നാംസ്ഥാനത്ത്. 12.5 ശതമാനം ഉയർന്ന് ടോക്കിയോ രണ്ടാം സ്ഥാനത്തും എത്തി. 2024 മാർച്ചിൽ അവസാനിക്കുന്ന 12 മാസ കാലയളവിൽ 44 ആഗോള നഗരങ്ങൾക്കിടയിൽ നിന്നുള്ള പട്ടികയാണിത്.
വൻ നഗരങ്ങളിലെ താമസ സമുച്ചയങ്ങൾക്കുളള ശക്തമായ ഡിമാന്റ് ആഗോള പ്രതിഭാസമാണെന്ന് നൈറ്റ് ഫ്രാങ്ക് ഇന്ത്യ ചെയർമാനും എം.ഡിയുമായ ശിശിർ ബൈജൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.