ധാരാവിയിൽ ക്ലിനിക്ക് നടത്തുന്ന ഡോക്ടർക്ക് കോവിഡ്
text_fieldsമുംബൈ: ധാരാവിയിൽ ക്ലിനിക് നടത്തുന്ന ഡോക്ടർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഇത് ധാരാവിയിൽ റിപ്പോർട്ട് ചെ യ്യുന്ന മൂന്നാമത്തെ കോവിഡ് കേസാണ്.
ധാരാവിയിൽ 35കാരനായ ഡോക്ടറും കുടുംബവും താമസിച്ചിരുന്ന കെട്ടിടം അടച ്ചുപൂട്ടുകയും കുടുംബാംഗങ്ങളെ ക്വാറൻറീനിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവരുടെ കോവിഡ് പരിശോധനാഫലം ഇന്ന് ലഭിക്കും.
ധാരാവിയിലെ ക്ലിനിക്കിൽ കൂടാതെ സ്വകാര്യ ആശുപത്രിയിൽ സർജനായും ഡോക്ടർ സേവനമനുഷ്ഠിക്കുന്നുണ്ട്. ഡോക്ടറുടെ യാത്രാവിവരങ്ങളും ഇടപഴകിയ വ്യക്തികളെയും കണ്ടെത്താൻ ശ്രമം തുടങ്ങിയതായി ബ്രഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയില്‍ 56 കാരൻ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇയാൾ താമസിച്ചിരുന്ന കെട്ടിടം സർക്കാർ ഒഴിപ്പിക്കുകയും മുഴുവൻ താമസക്കാരെയും പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഇൗ പ്രദേശത്ത് തൂപ്പുജോലി ചെയ്തിരുന്ന വേർളി സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ധാരാവി പ്രദേശത്തെ 2500 ഓളം പേരെ നിരീക്ഷിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രാജ്യത്ത് എട്ടു ഡോക്ടർമാരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.