കോവിഡ് രോഗിയെ പീഡിപ്പിച്ചു; ക്വാറൻറീനിലുള്ള ഡോക്ടർക്കെതിരെ കേസ്
text_fieldsമുംബൈ: കോവിഡ് വൈറസ് ബാധയെ തുടർന്ന് തീവ്രപരിചരണ വിഭാവത്തിൽ കഴിയുന്ന മധ്യവയസ്കനെ ലൈംഗികമായി അപമാനിച്ച ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. സെൻട്രൽ മുംബൈയിലെ വോക്ഹാർട് ആശുപത്രിയിൽ മേയ് ഒന്നിനാണ് സംഭവം നടന്നത്.
ആശുപത്രി അധികൃതരുടെ പരാതിയിൽ പൊലീസ് 34 കാരനായ േഡാക്ടർക്കെതിരെ കേസെടുത്തു. സംഭവത്തെ തുടർന്ന് വീട്ടുനിരീക്ഷണത്തിൽ കഴിയുന്ന ഡോക്ടറെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പൊലീസിന് കഴിഞ്ഞിട്ടില്ല. കോവിഡ് വൈറസ് ഭീഷണിയുള്ളതിനാൽ പ്രതിയുടെ ക്വാറൻറീൻ കാലവധിക്ക് ശേഷമാകും അറസ്റ്റ്. നിരീക്ഷണകാലയളവിൽ ഒളിവിൽ പോകാതിരിക്കാൻ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
സംഭവം നടക്കുന്നതിെൻറ രണ്ട് ദിവസം മുമ്പാണ് ഡോക്ടർ ആശുപത്രിയിൽ ജോലിക്ക് കയറിയതെന്നും മോശം പെരുമാറ്റത്തെ തുടർന്ന് ജോലിയിൽ നിന്ന് പുറത്താക്കിയതായും ആശുപത്രി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.