Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആര്യൻ ഖാന്‍റെ​...

ആര്യൻ ഖാന്‍റെ​ ജാമ്യാപേക്ഷ തള്ളി

text_fields
bookmark_border
Aryan Khan
cancel

മുംബൈ: ഷാരുഖാന്‍റെ മകൻ ആര്യൻ ഖാന് ലഹരി കേസിൽ​ ജാമ്യമില്ല. ആര്യന്‍റെ ജാമ്യാപേക്ഷ മുംബൈ മജിസ്​ട്രേറ്റ്​ കോടതി​ തള്ളി​. ഇതിനൊപ്പം അർബാസ്​ മർച്ചന്‍റ്​, മുൺമൺ ധമേച്ച​ എന്നിവരുടെ ജാമ്യാപേക്ഷയും തള്ളിയിട്ടുണ്ട്​. മൂന്ന്​ പേ​രോടും സെഷൻസ്​ കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ നിർദേശിച്ചു. ആര്യൻ ഖാന്​ ജാമ്യം നൽകുന്നത്​ അന്വേഷണത്തെ ബാധിക്കുമെന്ന്​ എൻ.സി.ബി സംഘം കോടതിയിൽ വാദിച്ചു.

എന്നാൽ, ആര്യന്‍റെ പക്കലിൽ നിന്നും ലഹരിവസ്​തുക്കൾ പിടിച്ചെടുത്തിട്ടില്ലെന്ന്​ പ്രതിഭാഗം അഭിഭാഷകനും കോടതിയിൽ അറിയിച്ചു. ചോദ്യം ചെയ്യലിൽ ആര്യൻ എല്ലാ വിവരങ്ങളും നൽകിയിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. എൻ.സി.ബി സംഘം ആര്യന്‍റെ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്​. ആഡംബര കപ്പലിൽ പാർട്ടി നടത്തിയവർ ക്ഷണിച്ചതനുസരിച്ചാണ്​ ആര്യൻ ഖാൻ എത്തിയതെന്നും പ്രതിഭാഗം വ്യക്​തമാക്കി.

ആര്യൻ ഖാൻ ഉൾപ്പടെ എട്ട്​ പ്രതികളെ കഴിഞ്ഞ ദിവസം 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. കസ്റ്റഡി നീട്ടണമെന്ന എൻ.സി.ബി ആവശ്യം തള്ളിയാണ്​ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aryan Khan
News Summary - Mumbai Drug Bust Case LIVE Updates: Aryan Khan Denied Bail By Mumbai Court In Drugs-On-Cruise Case
Next Story