മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ച് രണ്ടു സ്ത്രീകൾ മരിച്ചു
text_fieldsമുംബൈ: മുംബൈയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് സ്ത്രീകൾ വെന്തുമരിച്ചു.സബർബൻ കാന്തിവാലിയിൽ 15 നില കെട്ടിടത്തിന്‍റെ 14–ാം നിലയിലുണ്ടായ തീപിടിത്തത്തിലാണ് രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടത്.
ഏഴുപേരെ രക്ഷിച്ചു. മഥുരദാസ് റോഡിലുള്ള ഹൻസ ഹെറിറ്റേജ് കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.
രണ്ടു സ്ത്രീകളുടെയും മൃതദേഹങ്ങൾ പൂർണമായും പൊള്ളേലറ്റ നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പൊലീസും നാല് അഗ്നിശനസേനയും ചേർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് തീയണച്ചത്.
അതെ സമയം ഇന്നലെ പകൽ മഹാരാഷ്ട്ര അഹമ്മദ് നഗറിലെ ജില്ല ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ പത്തുപേർ മരിച്ചിരുന്നു. കോവിഡ് വാർഡിലാണ് ദാരുണ സംഭവം. ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു. സംഭവസമയത്ത് 17 പേരാണ് ചികിത്സയിലുണ്ടായിരുന്നത്.
ഇവരെ മറ്റൊരു ആശുപത്രിയിലെ കോവിഡ് വാർഡിലേക്ക് മാറ്റിയതായി അഹമ്മദ്നഗർ ജില്ല കലക്ടർ ഡോ. രാജേരന്ദ ഭോസ്ലെ അറിയിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല കലക്ടർക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.