Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ കനത്ത മഴ:...

മുംബൈയിൽ കനത്ത മഴ: നഗരം ​വെള്ളത്തിനടിയിൽ; ട്രെയിനുകൾ റദ്ദാക്കി

text_fields
bookmark_border
മുംബൈയിൽ കനത്ത മഴ: നഗരം ​വെള്ളത്തിനടിയിൽ; ട്രെയിനുകൾ റദ്ദാക്കി
cancel

മുബൈ: കഴിഞ്ഞ രാത്രി മുഴുവന്‍ നീണ്ടു നിന്ന കനത്ത മഴയെ തുടര്‍ന്ന് മുബൈയില്‍ നഗരത്തിൽ വെള്ളപ്പൊക്കം. നഗരത്തില്‍ താഴ്​ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടായതോടെ ഇൗ ഭാഗങ്ങളിലെ ട്രെയിന്‍ റോഡ് ഗതാഗതം താറുമാറായി. ട്രാക്കുകൾ വെള്ളത്തിനടിയിലായതോടെ സബർബൻ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു.

മുംബൈയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 280 മില്ലിമീറ്റർ മഴയാണ്​ ലഭിച്ചത്​. അടുത്ത 24 മണിക്കൂറിലും നഗരത്തില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്‌.

നഗരത്തിലെ റോഡുകളില്‍ മുട്ടറ്റമുള്ള വെള്ളത്തിലൂടെയാണ് യാത്രക്കാര്‍ സഞ്ചരിക്കുന്നത്. മുംബൈയിലെ കോവിഡ്​ ആശുപത്രിയായ നായർ ഹോസ്​പിറ്റലി​ലേക്ക്​ വെള്ളം ഇരച്ചുകയറി. ​

വെള്ളം കയറിയതോടെ സെന്‍ട്രല്‍, ഹാര്‍ബര്‍ ലൈനുകളിലെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ബി.എം.സി ട്വീറ്റ് ചെയ്തു.

ഗാതഗതവും വൈദ്യുതിയും മുടങ്ങുമെന്നതിനാല്‍ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

മഴയെ തുടർന്ന്​ ജൂഹു വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ നിർത്തിവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heavy RainMumbai FloodMumbai CovidTrain Suspended
Next Story