മുംബൈയിൽ നാലുനില കെട്ടിടം തകർന്ന് 10 മരണം
text_fieldsമുംബൈ: നഗരത്തിലെ ഡോംഗ്രിയിൽ നാലുനില കെട്ടിടം തകർന്നുവീണ് നാല് സ്ത്രീകളും കുട്ട ികളും ഉൾപ്പെടെ 10 പേർ മരിച്ചു. പത്തോളം പേർ ചികിത്സയിലാണ്. 20ലേറെ പേർ കുടുങ്ങിക്കിടക്കു ന്നതായി സംശയിക്കുന്നു. ദേശീയ ദുരന്തനിവാരണ സേനയും മുംബൈ പൊലീസും അഗ്നി ശമനസേനയു ം നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. ഇടുങ്ങിയ ഗല്ലികളും തിരക്കും ര ക്ഷാ പ്രവർത്തനത്തെ സാരമായി ബാധിച്ചു.
ഡോംഗ്രി, ടാണ്ടെൽ സ്ട്രീറ്റിലെ കേസർബായി കെട ്ടിടമാണ് ചൊവ്വാഴ്ച രാവിലെ 11.40ഒാടെ തകർന്നുവീണത്. കെട്ടിടത്തിൽ 15ഒാളം കുടുംബങ്ങളാണ് താമസിക്കുന്നത്. മൂന്നു വയസ്സുകാരനെയാണ് രക്ഷാപ്രവർത്തകർ ആദ്യം പുറത്തെടുത്തത്. കുട്ടി രക്ഷപ്പെട്ടു. 100 വർഷം പഴക്കമുള്ള കെട്ടിടം പുനർനിർമാണത്തിന് പരിഗണിച്ചതാണെന്നും എന്തുകൊണ്ട് നിർമാണം വൈകി എന്നത് അന്വേഷിക്കുമെന്നും മഹാരാഷ്ട്ര മന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഖ്വാജ ട്രസ്റ്റിെൻറ കൈവശമാണ് കെട്ടിടം.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കെട്ടിടങ്ങൾ പുനർനിർമിക്കുന്നതുമായി ബന്ധപ്പെട്ട നഗരസഭയുടെയും സർക്കാറിെൻറയും അനാസ്ഥയുടെ അനന്തരഫലമാണ് കെട്ടിടദുരന്തമെന്ന് കോൺഗ്രസ്, എം.എൻ.എസ് നേതാക്കൾ പറഞ്ഞു.
അടിയന്തരമായി പുനർനിർമിക്കേണ്ട ഗണത്തിൽപെട്ട 14,000ത്തിലേറെ കെട്ടിടങ്ങൾ ദക്ഷിണ മുംബൈയിൽ മാത്രമുണ്ട്.
First visuals from the building collapse spot in Mumbai's Dogri. Tandel street. #DogriBuildingCollapse #MumbaiBuildingCollapse @indiatvnews pic.twitter.com/61Ozw3OIkL
— Himanshu Shekhar (@HimaanshuS) July 16, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.