മഹാരാഷ്ട്ര മുൻമന്ത്രിെക്കതിരെ അധോലോകബന്ധം ആരോപിച്ച ഹാക്കർ അറസ്റ്റിൽ
text_fieldsദം
മുംബൈ: മുൻ മന്ത്രിയും ബി.ജെ.പിയിലെ മുതിർന്ന നേതാവുമായ ഏക്നാഥ് കഡ്സെക്ക് അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് ആരോപിച്ച ഹാക്കർ മനീഷ് ഭംഗാളയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജരേഖകളുണ്ടാക്കി ഏക്നാഥ് കഡ്സെെക്കതിരെ ഇല്ലാക്കഥ ചമച്ചതിനാണ് അറസ്റ്റെന്ന് മുംബൈ പൊലീസ് സൈബർ സെൽ അവകാശപ്പെട്ടു.
ഏക്നാഥ് കഡ്സെ മഹാരാഷ്ട്ര റവന്യൂ മന്ത്രിയായിരിക്കെ കഴിഞ്ഞവർഷം ഏപ്രിലിലാണ് മനീഷ് ഭംഗാളെ ആരോപണവുമായി വന്നത്. ദാവൂദ് ഇബ്രാഹിമിെൻറ കറാച്ചിയിലുള്ള വീട്ടിലെ നമ്പറിൽനിന്ന് ഏക്നാഥ് കഡ്സെക്ക് പല തവണ ഫോൺ വന്നെന്ന് ആരോപിച്ച ഭംഗാളെ, പാകിസ്താൻ കമ്യൂണിക്കേഷൻ കമ്പനിയുടെ കമ്പ്യൂട്ടർ ഹാക്ക് ചെയ്താണ് തെളിവുകൾ കണ്ടെത്തിയതെന്ന് അവകാശപ്പെടുകയും ചെയ്തു.
സംഭവം സി.ബി.െഎയെകൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭംഗാളെ ബോംെബ ഹൈകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ആരോപണമുയർന്നതോടെ മുംബൈ പൊലീസ് തെൻറ പക്കലുള്ള തെളിവുകൾ ശേഖരിച്ചെന്നും കേസെടുക്കാൻ കൂട്ടാക്കുന്നില്ലെന്നും അന്ന് കോടതിയിൽ ആരോപിച്ചിരുന്നു. തെളിവുകൾ പൊലീസ് നശിപ്പിക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ച ഇയാൾ ജീവന് ഭീഷണിയുണ്ടെന്നും കോടതിയിൽ പറഞ്ഞു. ദാവൂദ് ബന്ധ ആരോപണത്തിനു പിന്നാലെ മഹാരാഷ്ട്ര വ്യവസായ വകുപ്പിെൻറ ഭൂമി തുച്ഛമായ വിലക്ക് ബന്ധുക്കളുടെ പേരിലാക്കിയ സംഭവംകൂടി പുറത്തുവന്നതോടെ കഡ്സെ രാജിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.