മുംബൈയിലെ കോവിഡ് ആശുപത്രിയിൽ തീപിടിത്തം; രണ്ടുമരണം, 70 പേരെ രക്ഷപ്പെടുത്തി
text_fieldsമുംബൈ: നഗരത്തിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ രണ്ടുമരണം. മുംബൈയിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനിടെയാണ് അപകടം.
വ്യാഴാഴ്ച അർധരാത്രി 12 മണിയോടെയായിരുന്നു തീപിടിത്തം. മാളിലെ ആശുപത്രിയിലാണ് സംഭവം. 70ൽ അധികം രോഗികൾ ഈ സമയം ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നു. തീ പടർന്നതോടെ രോഗികളെയെല്ലാം ആശുപത്രിയിൽനിന്ന് പുറത്തെത്തിച്ചു. രണ്ടുപേർ മരിച്ചതായും അധികൃതർ അറിയിച്ചു.
തീ അണക്കാനായി 22ഓളം ഫയർ എൻജിനുകളാണ് സ്ഥലത്തെത്തിയത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
70 കോവിഡ് രോഗികളിൽ 30പേരെ മുളുന്ദ് ജംേബാ സെന്‍ററിലേക്കും മൂന്നുപേരെ ഫോർട്ടിസ് ആശുപത്രിയിലേക്കുമാണ് മാറ്റിയതെന്ന് മുതിർന്ന ഡോക്ടർ പറഞ്ഞു.
ആദ്യമായാണ് ഒരു മാളിൽ ആശുപത്രി കാണുന്നതെന്നും ഇത് ഗുരുതരമായ സംഭവമാണെന്നും മുംബൈ മേയർ കിശോരി പെഡ്നേകർ പറഞ്ഞു. ഏഴു രോഗികൾ വെന്‍റിലേറ്ററിലാണ്. 70 പേരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന്‍റെ കാരണം അന്വേഷിക്കാൻ ഉത്തരവിട്ടതായും മേയർ പറഞ്ഞു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ. മുംബൈ നഗരത്തിലാണ് ഇതിൽതന്നെ ഏറ്റവും കുടുതൽ രോഗികൾ. വ്യാഴാഴ്ച 5504 പേർക്കാണ് മുംബൈയിൽ കോവിഡ് സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.