കമല മിൽസിലെ തീപിടിത്തം: വില്ലനായത് ഹുക്ക
text_fieldsമുംബൈ: പുതവത്സര പിറവിയുടെ തലേന്ന് 14 പേരുടെ മരണം വിതച്ച് പബ്ബുകളിൽ തീ ആളിപടർന്നത് ഹുക്കയിലെ തീപൊരിയിൽ നിന്നെന്ന് മുംബൈ അഗ്നിശമന സേനയുടെ കണ്ടെത്തൽ. മുംബൈ പൊലിസിെൻറ കണ്ടെത്തലുകളെ നിരാകരിക്കുന്നതാണ് അഗ്നിശമന സേനയുടെ റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നായിരുന്നു പൊലിസ് പറഞ്ഞത്.
തീ പടർന്നത് ’വൺ എബൗ’ പബ്ബിൽ നിന്നാണെന്ന് ആരോപിച്ച പൊലിസ് മൂന്ന് ഉടമകൾക്കും രണ്ട് മാനേജർമാർക്കും എതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കുകയും ചെയ്തു. എന്നാൽ, തൊട്ടടുത്ത ‘മൊജൊസ് ബിസ്ട്രൊ’ പബ്ബിൽ നിന്നാണ് തീയുടെ തുടക്കമെന്ന് അഗ്നിശമന സേന പറയുന്നു. സംഭവ സ്ഥലത്തെ ശാസ്ത്രീയ പരിശോധന, ദൃക്സാക്ഷികളുടെ മൊഴി, ഫോട്ടാ, വീഡിയൊ ക്ലിപ്പിങ്ങുകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തലെന്ന് അഗ്നിശമന സേന മേധാവി കൈലാഷ് ഇവ്റാലെ പറഞ്ഞു.
‘മൊജൊസ് ബിസ്ട്രൊ’യുടെ കർട്ടണിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് ‘വൺ എബൗ’ പബ്ബിെൻറ മുള, തുണി, പ്ലാസ്റ്റിക്കുകൾ കൊണ്ട് നിർമിച്ച അറകളിലേക്ക് തീപടരുകയായിരുന്നു. തുടക്കം മുതലെ ‘മൊജൊസ് ബിസ്ട്രൊ’യിലെ ഹുക്ക പാർലറിൽ നിന്നാണ് തീ പടർന്നതെന്ന് ദൃക്സാക്ഷികൾ ആരോപിച്ചിരുന്നു. ‘വൺ എബൗ’ പബ്ബിലെ മാനേജർമാരും മൊഴി നൽകിയത് മൊജൊസിന് എതിരെയാണ്. എന്നാൽ, പൊലിസ് ഇത് തള്ളുകയാണ് ചെയ്തത്.
പൂണെ, നാഗ്പൂർ പൊലിസ് കമീഷണറുമായിരുന്ന മുൻ െഎ.പി.എസുകാരൻ കൗഷൽ പതകിെൻറ മകൻ യുഗ് പതകാണ് ‘മൊജൊസ് ബിസ്ട്രൊ’യുടെ ഉടമകളിൽ ഒരാൾ. യുഗ് പതകിനെ രക്ഷിക്കാനാണ് പൊലിസ് ശ്രമിക്കുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. ഭക്ഷണം, ബാർ, ഹൂക്ക പാർലർ എന്നിവക്ക് ലൈസൻസ് നേടിയിട്ടില്ലെന്നും അഗ്നിശമന സേന പറയുന്നു. അഗ്നിശമന സേനയുടെ റിപ്പോർേട്ടാടെ ‘മൊജൊസ് ബിസ്ട്രൊ’ ഉടമകൾക്ക് എതിരെയും മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് പൊലിസിന് കേസെടുക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.