പെൺപൊലീസിന് ആണാകണം; പക്ഷേ ജോലി?
text_fieldsമുംബൈ: ലിംഗമാറ്റശസ്ത്രക്രിയക്ക് അനുമതി തേടി വനിതാപൊലീസ് കോൺസ്റ്റബിൾ നൽകിയ അപേക്ഷയിൽ തീർപ്പുകൽപിക്കാനാകാതെ മഹാരാഷ്ട്ര പൊലീസ്. ബീഡ് ജില്ലയിലെ മസൽഗാവ് സിറ്റി െപാലീസ് സ്റ്റേഷനിൽ കോൺസ്റ്റബിളായ 29 കാരി ലളിത സാൽവെയാണ് ശസ്ത്രക്രിയക്കായി ഒരുമാസത്തെ അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്.
എന്നാൽ, ലിംഗമാറ്റത്തിന് ശേഷം അവർ തിരിച്ചെത്തുേമ്പാൾ ജോലി നൽകാൻ കഴിയുമോ എന്നതിൽ ആശയക്കുഴപ്പമുണ്ടെന്ന് ബീഡ് ജില്ല പൊലീസ് സൂപ്രണ്ട് ശ്രീധർ ഗോവിന്ദരാജൻ പറഞ്ഞു. വനിതാകോൺസ്റ്റബിളായി നിയമിതയായശേഷം പുരുഷനായി തിരിച്ചു വരുേമ്പാൾ എന്തുനടപടിയെടുക്കുമെന്നതിൽ വ്യക്തതയില്ല. ഡി.ജി.പിയുടെ നിർദേശപ്രകാരം തുടർനടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ചക്കകം അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ലളിതയുടെ അഭിഭാഷകൻ ഇജാസ് നഖ്വി പറഞ്ഞു. കർഷകരായ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും പിന്തുണ ലളിതക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.