മുംബൈയിൽ ഇലക്ട്രിക് ട്രെയിൻ സർവിസ് തിങ്കളാഴ്ച പുനരാരംഭിക്കുന്നു
text_fieldsമുംബൈ: 10 മാസങ്ങൾക്കുശേഷം മുംബൈ നഗരത്തിലെ ലോക്കൽ ഇലക്ട്രിക് ട്രെയിനുകൾ സേവനം പുനരാരംഭിക്കുന്നു. തിങ്കളാഴ്ച മുതൽ എല്ലാവർക്കും യാത്ര ചെയ്യാൻ കഴിയും വിധം ട്രെയിൻ സർവീസ് പുനരാരംഭിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. ഏതാനും മാസങ്ങളായി സർക്കാർ ജീവനക്കാർക്കും സ്ത്രീകൾക്കും മാത്രം യാത്ര പരിമിതപ്പെടുത്തി ഭാഗികമായി ട്രെയിനുകൾ സർവീസ് തുടങ്ങിയിരുന്നു.
തിങ്കളാഴ്ച മുതൽ എല്ലാവർക്കും യാത്ര ചെയ്യാമെങ്കിലും കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി പുലർച്ചെ നാലുമുതൽ രാവിലെ ഏഴ് വരെയും ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് നാലു വരെയും രാത്രി ഒമ്പത് മുതൽ അവസാന സർവീസ് വരെയുമാണ് ട്രെയിനുകൾ ഓടുക. നിലവിലെ ഇളവുകളോടെ മഹാരാഷ്ട്രയിലെ ലോക്ക്ഡൗൺ ഫെബ്രുവരി 28 വരെ നീട്ടി.
നഗര ജീവിതത്തിന്‍റെ നാഡിയായാണ് ഇലക്ട്രിക് ട്രെയിൻ സർവീസുകൾ വിശേഷിപ്പിക്കപ്പെടുന്നത്. നിത്യവും 2300 ലേറെ ട്രെയിനുകൾ സർവീസ് നടത്തുന്നു. 25 ലക്ഷത്തോളം പേർ നിത്യവും യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.