മുംബൈയിൽ ജനം തെരുവിൽ; ലോക് ഡൗൺ ഇളവുകൾ പിൻവലിച്ചു
text_fieldsമുംബൈ: കോവിഡ് പ്രതിരോധ നടപടികൾ തകിടം മറിച്ച് ജനം തെരുവിലിറങ്ങിയതോടെ ലോക് ഡൗൺ ഇളവുകൾ മുംബൈ നഗരസഭ പിൻവലിച്ചു. ബുധനാഴ്ച മുതൽ അത്യാവശ്യ ഗണത്തിൽ പെട്ട സ്ഥാപനങ്ങൾ മാത്രമെ തുറക്കാൻ പാടുള്ളു. മദ്യ വിൽപന ശാലകളും അടച്ചിടണം. ലോക് ഡൗൺ ഇളവുകളുടെ ഭാഗമായി കോവിഡ് വ്യാപനത്തെ തുടർന്ന് പൂർണ്ണമായും അടച്ചുപൂട്ടിയ പ്രദേശങ്ങളിലൊഴികെ മദ്യ വിൽപന ശാലകൾ ഉൾപടെ ഒറ്റപ്പെട്ട കടകൾക്കും തിങ്കളാഴ്ച മുതൽ തുറക്കാൻ അനുമതി നൽകിയിരുന്നു.
എന്നാൽ, സമൂഹിക അകൽച്ച പാലിക്കാതെ മദ്യ ശാലകൾക്ക് മുമ്പിൽ ജനം തിങ്ങികൂടിയത് പ്രതികലമായി. കോവിഡ് വ്യാപനം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇത് അനുവദിക്കാനകില്ലെന്ന് നഗരസഭ കമിഷണർ പ്രവിൺ പർദേശി വ്യക്തമാക്കി. ലോക് ഡൗൺ ഇളവുകൾ നൽകിയിരുന്നെങ്കിലും നിരോധനാജ്ഞ പിൻവലിച്ചിരുന്നില്ല. അഞ്ചിൽ അധികം പേർ കൂടരുതെന്നാണ്. എന്നാൽ, തിങ്കളാഴ്ച മുതൽ ഇത് ലംഘിക്കപ്പെട്ടു. നഗരത്തിൽ ഇതുവരെ 9,945 പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. 387 പേർ മരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.