കാരുണ്യം കാരവനിലൂടെ, കോവിഡ് ഡ്യൂട്ടിയിലുള്ളവർക്ക് വാനിറ്റി വാനുകൾ സൗജന്യമായി നൽകി മുംബൈ സ്വദേശി
text_fieldsകോവിഡ് കാലത്ത് മനുഷ്യ സഹകരണത്തിേന്റയും സഹാനുഭൂതിയുടേയും നിരവധി കഥകൾ നാം കേട്ടിരുന്നു. സമാനമായ ഒന്ന് മുംബൈയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. മുംബൈയിലെ വ്യവസായി കേതൻ റാവലാണ് കഥാനായകൻ. കോവിഡുമായി പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് കേതൻ തന്‍റെ വാനിറ്റി വാനുകൾ സൗജന്യമായി നൽകിയിരിക്കുകയാണ്. തന്‍റെ കൈവശമുള്ള 50 വാനുകളിൽ 12 എണ്ണം പോലീസിനും ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന ആരോഗ്യ പ്രവർത്തകർക്കും നൽകുകയായിരുന്നു.
പോലീസ് ഉദ്യോഗസ്ഥർക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും ഡ്യൂട്ടിയിലായിരിക്കുമ്പോൾ വാഷ്‌റൂം ഉപയോഗിക്കാനും വേണ്ടിയാണ് വാനിറ്റി വാനുകൾ നൽകുന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിച്ച കേതൻ റാവൽ പറഞ്ഞു. ബെഡ് റും, വാഷ് റൂം, ഡ്രസ്സിംഗ് ടേബിൾ, കിടപ്പുമുറി, എസി എന്നിവ കാരവനുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. 'മൂന്ന് മുറികളുള്ള മൂന്ന് വാനിറ്റി വാനുകൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് കെയർ സെന്‍ററുകളിൽ ഞാൻ നൽകിയിട്ടുണ്ട്' -ആരോഗ്യസംരക്ഷണ പ്രവർത്തകരെ താൻ എങ്ങനെ സഹായിക്കുന്നുവെന്ന് വിശദീകരിച്ചുകൊണ്ട് റാവൽ പറഞ്ഞു.
എല്ലാ ദിവസവും രാവിലെ ഒരുതവണ വാനുകൾ ശുദ്ധീകരിക്കും. അദ്ദേഹം കൂട്ടിച്ചേർത്തു. ആശുപത്രികളിലും തന്‍റെ വാനിറ്റി വാനുകൾ നൽകാൻ തയ്യാറാണെന്ന് റാവൽ പറഞ്ഞു. കോവിഡ് ബാധിച്ച രോഗികൾക്ക് ആവശ്യമായ ചികിത്സ ലഭിക്കുകയാണെങ്കിൽ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ആശുപത്രികളിൽ എന്‍റെ വാനുകൾ നൽകാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.