കെട്ടിടത്തിെൻറ 22ാം നിലയിലെ അഭ്യാസ പ്രകടനം വൈറൽ; അന്വേഷണവുമായി പൊലീസ്
text_fieldsമുംബൈ: ഭീമൻ കെട്ടിടത്തിെൻറ 22ാം നിലയിൽ നിന്ന് തല കീഴായി അഭ്യാസപ്രകടനം നടത്തി വിഡിയോ ചിത്രീകരിച്ചവരെ തേടി പൊലീസ്. അഭ്യാസപ്രകടനം നടത്തിയ യുവാവിനേയും വിഡിയോ ചിത്രീകരിച്ചയാളെയും സഹായിയേയുമാണ് പൊലീസ് തെരയുന്നത്.
മുംബൈയിലാണ് സംഭവം. വലിയ കെട്ടിടത്തിെൻറ 22ാം നിലയിൽ അപകടകരമാംവിധം അഭ്യാസ ;പകടനം നടത്തുന്ന യുവാവിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. യുവാവ് കെട്ടിടത്തിനു മുകളിൽ ഇരുന്ന് എനർജി ഡ്രിങ്ക് കുടിക്കുന്നതും തുടർന്ന് രണ്ടടി മാത്രം വീതിയുള്ള അഗ്ര ഭാഗത്തേക്ക് ചാടി കൈ നിലത്ത് കുത്തി കാൽ മുകളിലേക്കുയർത്തി തല കീഴായി നിന്ന് അഭ്യാസ പ്രകടനം നടത്തുന്നതുമാണ് വിഡിയോയിലുള്ളത്.
ഈ പ്രകടനം സുഹൃത്താണ് വിഡിയോ ആയി ചിത്രീകരിച്ചത്. ഇത് സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് രംഗത്തു വരികയായിരുന്നു. അഭ്യാസ പ്രകടനം നടത്തുന്നത് ജയ് ഭാരത് കെട്ടിടത്തിന് മുകളിൽ വെച്ചാണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. സാഹസിക പ്രകടനം നടത്തിയ യുവാവും വിഡിയോ ചിത്രീകരിച്ചവരും ഉൾപ്പെടെ മൂന്ന് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർ ഒളിവിലാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
സാഹസിക സെൽഫികളും വിഡിയോകളും ചിത്രീകരിക്കുന്നതിനിടെ നിരവധി ആളുകളാണ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ അപകടത്തിൽപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.