Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Imprisonment
cancel
Homechevron_rightNewschevron_rightIndiachevron_rightമകളെയും കൊച്ചുമകളെയും...

മകളെയും കൊച്ചുമകളെയും ബലാത്സംഗം ചെയ്​ത 65കാരന്​ ജീവപര്യന്തം തടവും പിഴയും

text_fields
bookmark_border

മുംബൈ: മകളെയും കൊച്ചുമകളെയും ബലാത്സംഗം ചെയ്​ത 65കാരന്​ ജീവപര്യന്തം തടവുശിക്ഷയും പിഴയും. മഹാരാഷ്​ട്രയിലെ മുംബൈ സ്​പെഷൽ പോക്​സോ കോടതിയാണ്​ ശിക്ഷ വിധി​ച്ചത്​.

15 വയസ്​ മുതൽ ​മകളെ പിതാവ്​ ബലാത്സംഗം ചെയ്​തിരുന്നു. മകളുടെ വിവാഹശേഷം ബലാത്സംഗ വിവരം പുറത്തുപറഞ്ഞാൽ കൊച്ചുമകളെ ഉപദ്രവിക്കുമെന്ന്​ ഭീഷണിപ്പെടുത്തിയതായും യുവതി കോടതിയിൽ പറഞ്ഞു.

പിതാവും സഹോദരനും ഭർത്താവും ഒരേ ജോലി​െചയ്യുന്നവരാണ്​. യുവതി വീട്ടി​ൽ അമ്മക്കൊപ്പം വീട്ടുജോലികളും ചെയ്യും. പിതാവ്​ ബലാത്സംഗം ചെയ്​തിരുന്ന വിവരം അയൽവാസിയോട്​ പറഞ്ഞിരുന്നതായും യുവതി കോടതിയിൽ പറഞ്ഞു.

2017ൽ കൊച്ചുമകളെയും ഇയാൾ ബലാത്സംഗം ചെയ്​തതോടെയാണ്​ യുവതി പരാതി നൽകിയത്​. മുത്തച്ഛൻ ഉപദ്രവിച്ച വിവരം പെൺകുട്ടി യുവതിയെ അറിയിക്കുകയായിരുന്നു. തുടർന്ന്​ ഇയാൾക്കെതിരെ പോക്​സോ വകുപ്പുകളും ബലാത്സംഗ കുറ്റവും ചുമത്തി കേസെടുത്തു.

ജീവപര്യന്തം തടവിന്​ ശിക്ഷിച്ചതിന്​ പുറമെ 50,000 രൂപ മകൾക്കും 25,000 രൂപ കൊച്ചുമകൾക്കും നഷ്​ടപരിഹാരം നൽകണമെന്നും കോടതി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newslife imprisonmentrape
News Summary - Mumbai man sentenced to life imprisonment for raping daughter, granddaughter
Next Story