വിവാഹാഭ്യർഥന നിരസിച്ചു; 21കാരിയെ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളി യുവാവ്
text_fieldsമുംബൈ: വിവാഹാഭ്യർഥന നിരസിച്ചതിൽ രോഷാകുലനായ യുവാവ് 21കാരിയെ ഓടുന്ന ട്രെയിനിന് മുന്നിേലക്ക് പിടിച്ചു തള്ളി. ഖർ റെയിൽവെ സ്റ്റേഷനിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. സംഭവത്തിന്‍റെ ദൃശ്യം സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
ഖർ സ്വദേശിനിയായ യുവതിക്കെതിരെയാണ് ആക്രമണം നടന്നത്. എന്നാൽ പരിക്കുകളോടെ യുവതി രക്ഷപ്പെട്ടു. തലക്കാണ് പരിേക്കറ്റത്. മുറിവിന്12ഓളം തുന്നലുണ്ട്. യുവതിയെ അപായപ്പെടുത്താൻ ശ്രമിച്ച ശേഷം മുങ്ങിയ വദാല സ്വദേശി സുമേദ് ജാദവ് എന്നയാളെ 12 മണിക്കുറിനുള്ളിൽ പൊലീസ് പിടികൂടി.
''പ്രതിയെ യുവതിക്ക് രണ്ട് വർഷമായി അറിയാം. ഇരുവരും ഒരേ ഓഫിസിൽ ജോലി ചെയ്തവരായിരുന്നു. ഇവർ പിന്നീട് നല്ല സുഹൃത്തുക്കളായി. എന്നാൽ സുമേദ് ജാദവ് മദ്യത്തിന് അടിമയാണെന്ന് അറിയാനിടയായതോടെ യുവതി ഇയാളുമായി അകലം പാലിക്കാൻ തുടങ്ങി. എന്നാൽ സുമേദ് യുവതിയെ ശല്യം ചെയ്യൽ തുടർന്നു. പ്രതിക്കെതിരെ പരാതി നൽകുക വരെ ചെയ്തെങ്കിലും സുമേദ് യുവതിയെ വിടാൻ തയാറല്ലായിരുന്നു.'' -മുതിർന്ന പൊലീസ് ഇൻസ്പെക്ടർ വിജയ് ചൗഗുലെ പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം യുവതി അന്ധേരിയിൽ നിന്ന് ഖറിലേക്ക് പോകാനായി റെയിൽവെ സ്റ്റേഷനിലെത്തിയപ്പോഴും സുമേഷ് യുവതിയെ പിന്തുടർന്നു. ഖർ സ്റ്റേഷനിൽ ഇറങ്ങിയേപ്പാർ യുവതി അവിടെ തന്‍റെ മാതാവിനെ കണ്ടു. സുമേദ് തന്നെ പിന്തുടരുന്ന കാര്യം അവൾ മാതാവിനോട് പറഞ്ഞു.
എന്നാൽ സുമേദ് അവിടെ വച്ച് യുവതിയോട് വിവാഹാഭ്യർഥന നടത്തി. യുവതി ഇത് നിരസിച്ചതോടെ സുമേദ് ആദ്യം ആത്മഹത്യ ചെയ്യുമെന്ന ഭീഷണി മുഴുക്കുകയും പിന്നീട് യുവതിയെ ട്രാക്കിനടുത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്‍റെയും പ്ലാറ്റ്ഫോമിന്റെയും ഇടയിേലക്ക് തള്ളുകയായിരുന്നു.പരിക്കുകളോടെ രക്ഷെപ്പട്ട യുവതിയെ ഉടനെ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ സുമേദ് സ്ഥലത്തു നിന്ന് മുങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.