ഓട്ടിസം ബാധിച്ച 19 കാരനെ വനത്തിൽ കാണാതായി
text_fieldsമുംബൈ: ഓട്ടിസം ബാധിച്ച 19 കാരനെ വനത്തിനുള്ളിൽ കാണാതായി. മഹാരാഷ്ട്ര സ്വദേശിയായ ധ്രുവ് മനെ എന്ന യുവാവിനെ ആഗസ്റ്റ് 23നാണ് അരായ് വനത്തിനുള്ളിൽ കാണാതായത്. മുംബൈയിലെ ഗോരെഗോനിൽ തർക്കേശ്വരി- സുനിൽ ദമ്പതികളുടെ മകനാണ് ധ്രുവ്. ആഗസ്റ്റ് 23ന് സ്കൂൾ വിട്ട് വന്ന ധ്രുവ് മനെ ഉച്ചക്ക് 12 ഓടു വീട്ടിലെത്തിയിരുന്നെന്ന് മാതാവ് തർക്കേശ്വരി മനെ പറഞ്ഞു.
തന്റെ മകൻ മറ്റുള്ളവരോട് സംസാരിക്കാൻ താത്പര്യം കാണിക്കാറില്ല. ഒബ്രോയ് മാളും മൊബൈൽ ഫോണുമാണ് അവന്റെ താത്പര്യ വിഷയങ്ങൾ. പക്ഷേ, വീട് വിട്ട് പോയപ്പോൾ അവന്റെ ഫോൺ വീട്ടിൽ തന്നെ വെച്ചിരുന്നു. അവൻ സ്ഥിരമായി സന്ദർശിക്കാറുള്ള ക്രോമ സ്റ്റോർ, മാൾ എന്നിവിടങ്ങളില്ലൊം തിരഞ്ഞെു. എന്നാൽ കണ്ടെത്താനായില്ല. തുടർന്ന് ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് സി.സി.ടി.വി പരിശോധിച്ചപ്പോൾ ധ്രുവ് അരായ് സിഗ്നലിനടുത്തേക്ക് പോകുന്നത് കണ്ടു. രാത്രി 11 ഓടെ മോഡേൺ ബേക്കറി പരിസരത്തും ധ്രുവിനെ കണ്ടു. പിന്നീട് അരായ് വനത്തിലേക്ക് കയറിപോകുന്നതാണ് ദൃശ്യങ്ങളിലുള്ളതെന്ന് പൊലീസ് പറഞ്ഞു. വൻ റായ് പൊലീസും ക്രൈംബ്രാഞ്ചും ഉദ്യോഗസ്ഥരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ധ്രുവിനെ കണ്ടെത്താനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.