മുംബൈയിൽ ഭീകരാക്രമണമുണ്ടാവുമെന്ന് മുന്നറിയിപ്പ്; സുരക്ഷ വർധിപ്പിച്ചു
text_fieldsമുംബൈ: ഭീകരാക്രമണമുണ്ടാവുമെന്ന മുന്നറിയിപ്പിനെ തുടർന്ന് മുംബൈയിൽ സുരക്ഷ വർധിപ്പിച്ചു. രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നൽകിയത്. ആള് കൂടുന്ന സ്ഥലങ്ങളിലെല്ലാം സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ആരാധാനാലയങ്ങളിൽ അധിക സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആരാധാനലയങ്ങളിലും ആളുകൾ കൂടുന്ന മറ്റിടങ്ങളിലും മോക്ഡ്രില്ലും പൊലീസ് നടത്തുന്നുണ്ട്.
സ്വന്തം അധികാരപരിധിയിലെ സുരക്ഷാകാര്യങ്ങൾ നിരന്തരം അവലോകനം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് സിറ്റി പൊലീസ് കമീഷണർ നിർദേശം നൽകി. സംശയകരമായ രീതിയിൽ എന്തെങ്കിലും കാണുകയാണെങ്കിൽ വിവരം നൽകാൻ പൊതുജനങ്ങളോടും അഭ്യർഥിച്ചിട്ടുണ്ട്.
ഗണേഷ ചതുർഥി ആഘോഷങ്ങൾക്ക് ശേഷം ദുർഗ പൂജക്കും ദീപാവലിക്കും വേണ്ടി തയാറെടുക്കുകയാണ് മുംബൈ. ഇതിനിടെയാണ് ഭീകരാക്രമണമുണ്ടാവുമെന്ന ഭീഷണിയെത്തിയത്. നവംബറിൽ 288 അംഗ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.