മുംബൈ പൊലീസ് നിയവിരുദ്ധമായി പെരുമാറി; ബിഹാറിേൻറത് ശരിയായ നടപടിയെന്ന് തെളിഞ്ഞു - ബിഹാർ ഡി.ജി.പി
text_fieldsന്യൂഡൽഹി: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിെൻറ മരണത്തിൽ ബിഹാർ പൊലീസ് കൈകൊണ്ട നടപടികൾ ശരിവെച്ച സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് ഡി.ജി.പി ഗുപ്തേശ്വർ പാണ്ഡെ. സുശാന്ത് സിങ് കേസിൽ മുംബൈ പൊലീസ് നിയവിരുദ്ധമായാണ് പെരുമാറിയതെന്നും പാണ്ഡെ പ്രതികരി
നീതി പുലരാൻ ബിഹാർ പൊലീസ് സ്വീകരിച്ച നടപടികൾ സുപ്രീംകോടതി ശരിവെച്ചതിൽ സന്തോഷമുണ്ട്. നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന ഉത്തരവാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായതെന്നും ഡി.ജി.പി പറഞ്ഞു.
സുശാന്ത് സിങ്ങിൻെറ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബിഹാർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത നടപടി ശരിയാണെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടാൻ ബിഹാറിന് അർഹതയുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. പാട്നയിൽ രജിസ്റ്റർ ചെയ്ത കേസ് മുംബൈയിലേക്ക് മാറ്റണമെന്ന റിയ ചക്രവർത്തിയുടെ ഹരജി തള്ളിയ കോടതി സി.ബി.ഐ അന്വേഷണം ശരിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.