മുസ്ലിംകൾക്കെതിരെ വിദ്വേഷപ്രചാരണം: അർണബ് ഗോസ്വാമിക്കെതിരെ കേസ്
text_fieldsമുംബൈ: റിപ്ലബ്ലിക് ടി.വി മേധാവി അർണബ് ഗോസ്വാമിക്കെതിരെ മുംബൈ പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. വർഗീയവിദ്വേഷം പ്രചരിപ്പിച്ചതിന് പൈധോണി പൊലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ 14ന് ബാന്ദ്ര റയിൽവേ സ്റ്റേഷന് സമീപം തൊഴിലാളികൾ പ്രതിഷേധിച്ചത് അടുത്തുള്ള മുസ്ലിം പള്ളിയുമായി ചേർത്ത് വ്യാജവാർത്ത പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ്. റാസ എഡ്യുക്കേഷൻ വെൽഫയർ സൊസൈറ്റി സെക്രട്ടറി ഇർഫാൻ അബൂബക്കർ ശൈഖാണ് പരാതി നൽകിയത്.
‘‘റിപ്ലബ്ലിക്ക് ടി.വി മേധാവി അർണബ് ഗോസ്വാമിക്കെതിരെ കേസെടുത്തു. വിശദ അന്വേഷണം നടക്കുകയാണ്. ഇതിനായി ടി.വി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തു’’ -പൈധോണി പൊലീസ് സ്റ്റേഷൻ ഓഫീസർ പ്രതികരിച്ചു.
ബാന്ദ്ര റയിൽവേ സ്റ്റേഷനിൽ നടന്ന പ്രതിഷേധവും മസ്ജിദും തമ്മിൽ ഒരു ബന്ധവുമില്ല. പള്ളിക്കുമുമ്പിലുള്ള തുറന്നസ്ഥലത്ത് തൊഴിലാളികൾ അണിനിരന്നിരുന്നു. എന്നാൽ അർണബ് വർഗീയത പടർത്താനായി പള്ളിയെ കേന്ദ്രീകരിച്ച് വാർത്ത പ്രചരിപ്പിച്ചെന്ന് പരാതിക്കാരൻ ശൈഖ് പൊലീസിന് മൊഴി നൽകി.
പാല്‍ഘറിലെ ആള്‍ക്കൂട്ട കൊലയിൽ സോണിയഗാന്ധിയെ ചേർത്ത് നടത്തിയ പരാമർശത്തിൽ ഛത്തീസ്ഗഢ് ആരോഗ്യമന്ത്രി ടി.എസ് സിങ്ദിയോ,കോണ്‍ഗ്രസ് നേതാവ് മോഹന്‍ മര്‍കാം എന്നിവര്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ റായ്പൂര്‍ സിവില്‍ ലൈന്‍സ് പോലീസ് നേരത്തെ അർണബിനെതിരെ കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.